UAE
ജി.സി.സിയുടെ 40ാം സ്ഥാപകവാർഷികം; പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കി യു.എ.ഇ
UAE

ജി.സി.സിയുടെ 40ാം സ്ഥാപകവാർഷികം; പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കി യു.എ.ഇ

Web Desk
|
21 Dec 2022 8:39 PM GMT

വിവിധ രാഷ്ട്ര നേതാക്കളുടെ ചിത്രങ്ങളും പതാകയും പതിച്ചതാണ് സ്റ്റാമ്പ്

ഗൾഫ്​ കോപറേഷൻ കൗൺസിൽ സ്ഥാപിതമായി 40വർഷം പിന്നിടുന്നതിനെ അനുസ്മരിച്ച്​യു.എ.ഇ പ്രത്യേക സ്റ്റാമ്പ്​ പുറത്തിറക്കി. എമിറേറ്റ്‌സ് പോസ്റ്റ് ഗൾഫിൽ ഉടനീളമുള്ള തപാൽ ഗ്രൂപ്പുകളുടെ പങ്കാളിത്തത്തോടെയാണ് സ്റ്റാമ്പ്​ പുറത്തിറക്കിയത്​. വിവിധ രാഷ്ട്ര നേതാക്കളുടെ ചിത്രങ്ങളും പതാകയും പതിച്ചതാണ് സ്റ്റാമ്പ്...

സൗദി അറേബ്യ, ബഹ്​റൈൻ, ഖത്തർ, കുവൈത്ത്​, ഒമാൻ എന്നീ രാജ്യങ്ങളാണ്​ ജി.സി.സിയിൽ ഉൾപ്പെട്ടിട്ടുള്ളത്​.

1981ൽ അബൂദബി ഇന്‍റർകോൻഡിനെന്‍റൽ ഹോട്ടലിൽ ചേർന്ന ഉച്ചകോടിയിലാണ്​ കൂട്ടായ്മക്ക്​ തുടക്കം കുറിക്കുന്നത്​. ജി.സി.സിയുടെ ലോഗോയും സ്റ്റാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​.

Similar Posts