UAE
Genetic testing before marriage for Abu Dhabi natives
UAE

അബൂദബി സ്വദേശികൾക്ക് വിവാഹത്തിന് മുമ്പ് ജനിതക പരിശോധന

Web Desk
|
11 Sep 2024 5:46 PM GMT

ജനിതക രോഗവ്യാപനം തടയുകയാണ് ലക്ഷ്യം

അബൂദബി: അബൂദബി സ്വദേശികൾക്ക് വിവാഹത്തിന് മുമ്പ് ജനിതക പരിശോധന നിർബന്ധമാക്കുന്നു. ഒക്ടോബർ ഒന്ന് മുതലാണ് പുതിയ നിയമം നിലവിൽ വരികയെന്ന് അബൂദബി ആരോഗ്യവകുപ്പ് അറിച്ചു. വിവാഹത്തിന് മുമ്പ് ദമ്പതികൾ നിർബന്ധമായും വിധേയമാകേണ്ട പരിശോധനകളിൽ അബൂദബി ജനിതക പരിശോധന കൂടി ഉൾപ്പെടുത്തുകയാണ്. ജനിതകരോഗങ്ങൾ മറ്റൊരു തലമുറയിലേക്ക് വ്യാപിക്കുന്നത് തടയാനും രോഗ്യസാധ്യതയുണ്ടെങ്കിൽ മുന്നൊരുക്കം നടത്താനും ലക്ഷ്യമിട്ടാണ് ഒക്ടോബർ ഒന്ന് മുതൽ വിവാഹത്തിന് ഒരുങ്ങുന്ന വരനും വധുവിനും ജനിതക പരിശോധന നടത്തുന്നത്.

പരിശോധനക്ക് അബൂദബി, അൽദഫ്‌റ, അൽഐൻ എന്നിവിടങ്ങിലെ 22 പ്രാധമികാരോഗ്യ കേന്ദ്രങ്ങളിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. 840 ജനിതക വൈകല്യങ്ങളെ ഇത്തരം പരിശോധനയിലൂടെ മുൻകൂട്ടി അറിയാൻ സാധിക്കും. പ്രശ്‌ന സാധ്യതയുള്ള ദമ്പതികൾക്ക് ആരോഗ്യവകുപ്പ് ജനറ്റിക് കൗൺസലിങ് നടത്തും. പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് പരീക്ഷണാടിസ്ഥാനത്തിൽ 800 ദമ്പതികൾക്ക് ഇത്തരം പരിശോധന നടത്തിയിരുന്നു. ഇതിൽ 14 ശതമാനം പേർക്ക് ജനതകപരമായ ഇടപെടുകൾ ആവശ്യമായി വന്നുവെന്നും ആരോഗ്യവകുപ്പ് പറഞ്ഞു.

Similar Posts