UAE
ദുബൈ ഗ്ലോബൽ വില്ലേജ് സ്കോളർഷിപ്പ്; ദശലക്ഷം ദിർഹമിന്‍റെ പഠനസഹായം നൽകും
UAE

ദുബൈ ഗ്ലോബൽ വില്ലേജ് സ്കോളർഷിപ്പ്; ദശലക്ഷം ദിർഹമിന്‍റെ പഠനസഹായം നൽകും

Web Desk
|
10 Jan 2023 5:30 PM GMT

ചലച്ചിത്ര സംവിധാനത്തിൽ അഭിരുചിയുള്ള വിദ്യാർഥികൾക്കായി ദുബൈ ഗ്ലോബൽ വില്ലേജ് ദശലക്ഷം ദിർഹമിന്റെ സ്കോളർഷിപ്പ്

ചലച്ചിത്ര സംവിധാനത്തിൽ അഭിരുചിയുള്ള വിദ്യാർഥികൾക്കായി ദുബൈ ഗ്ലോബൽ വില്ലേജ് ദശലക്ഷം ദിർഹമിന്റെ സ്കോളർഷിപ്പ് ഏർപ്പെടുത്തുന്നു. അഞ്ച് മുതൽ 14 വരെ പ്രായമുള്ളവർക്ക് അവർ അയക്കുന്ന വീഡിയോയുടെ അടിസ്ഥാനത്തിലാണ് പഠനസഹായം നൽകുക.

ക്രിയാത്മക മാസാചരണത്തിന്റെ ഭാഗമായി ബ്ലൂം വേൾഡ് അക്കാദമിയുമായ സഹകരിച്ചാണ് വളർന്നുവരുന്ന ചലച്ചിത്ര സംവിധായകർക്ക് സ്കോളർഷിപ്പ് ഏർപ്പെടുത്തുന്നത്. അഞ്ച് മുതൽ 10 വരെ പ്രായമുള്ളവർ. 11 മുതൽ 14 വയസ് വരെ പ്രായമുള്ളവർ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് ജേതാക്കളെ കണ്ടെത്തുക.

ഇവർക്ക് ബ്ലൂം വേൾഡ് അക്കാദമിയിൽ പഠിക്കാൻ മില്യൺ ദിർഹം വരെ സ്കോളർഷിപ്പ് നൽകും. കൂടുതൽ മനോഹമായ എന്റെ ലോകം എന്ന വിഷയത്തിൽ തയാറാക്കി അയക്കുന്ന ചെറു വീഡിയോയുടെ അടിസ്ഥാനത്തിലാണ് ജേതാക്കളെ തെരഞ്ഞെടുക്കുക. ലോകം കൂടുതൽ മനോഹരമാക്കാൻ ചെറുതും വലുതുമായ സംഭാവനകളർപ്പിക്കുന്ന കൂട്ടുകാരനെ കുറിച്ചോ, അധ്യാപകരെ കുറിച്ചോ, കുടുംബാംഗത്തെ കുറിച്ചോ, മറ്റു വ്യക്തികളെ കുറിച്ചോ നിർമിച്ചതാകളും വീഡിയോ എന്ന് ഗ്ലോബൽ വില്ലേജ് അധികൃതർ അറിയിച്ചു.

Related Tags :
Similar Posts