കാസിം എനോളിക്ക് ഗോൾഡൻ വിസ
|ഹെബ്രോൺ ഇന്റർനാഷനൽ എം.ഡിയാണ് കാസിം എനോളി. ബിസിനസ് രംഗത്തെ മികവ് മുൻനിർത്തിയാണ് ദുബൈ സർക്കാർ ഗോൾഡൻ വിസ നൽകി ആദരിച്ചത്
യുഎഇയിലെ ഹെബ്രോൺ ഇൻറർനാഷനൽ കമ്പനിയുടെ മാനേജിങ് ഡയരക്ടർ കാസിം എനോളിക്ക് പത്ത് വർഷത്തെ ഗോൾഡൻ വിസ. ബിസിനസ് രംഗത്തെ സംഭാവനകൾ മാനിച്ചാണ് ദുബൈ സർക്കാർ ഇദ്ദേഹത്തെ ഗോൾഡൻ വിസ നൽകി ആദരിച്ചത്.
കുറഞ്ഞ കാലയളവിനുള്ളിൽ ബിസിനസ് രംഗത്ത് കൈവരിച്ച വളര്‍ച്ചയിലൂടെ യു.എ.ഇയുടെ ഗോൾഡൻ വിസ സ്വന്തമാക്കാനും സാധിച്ചെന്നത് വലിയ അംഗീകാരമാണ്. വടകര തിരുവള്ളൂര്‍ സ്വദേശിയാണ് കാസിം എനോളി. വെറും 30 വയസിനുള്ളിൽ ഗോൾഡൻ വിസ ലഭിച്ച അപൂർവം ബിസിനസുകാരിൽ ഒരാൾ കൂടിയാണ് കാസിം.
ദുബൈ കേന്ദ്രമായുള്ള കയറ്റുമതി സ്ഥാപനമാണ് ഹെബ്രോൺ ഇൻറർനാഷനൽ. എട്ടു വർഷമായി കാസിം ദുബൈയിലുണ്ട്. നാലു വർഷം മുമ്പാണ് കമ്പനി ആരംഭിച്ചത്. ഡൽഹി, കൊൽക്കത്ത, കൊച്ചി, മുംബൈ എന്നിവിടങ്ങളിൽ ഹെബ്രോൺ ഇൻറർനാഷനലിന് ലോജിസ്റ്റിക് കേന്ദ്രങ്ങളുണ്ട്. ഇന്ത്യക്കു പുറമെ ഈജിപ്ത്, ചൈന, തുർക്കി, വിയറ്റ്നാം, ബ്രസീൽ, അമേരിക്ക എന്നിവിടങ്ങളിൽ വ്യാപാരശൃംഖലയുള്ള സ്ഥാപനം പ്രധാനമായും സൂപ്പർ മാർക്കറ്റുകൾക്ക് ആവശ്യമായ എഫ്.എം.സി.ജി ആൻറ് ഫുഡ് ഉൽപന്നങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.