UAE
5 ഭൂഖണ്ഡങ്ങളിൽ 50 ഓഫിസുകൾ; ദുബൈ ഗ്ലോബൽ പദ്ധതിയുമായി ഗവൺമെൻറ്
UAE

5 ഭൂഖണ്ഡങ്ങളിൽ 50 ഓഫിസുകൾ; ദുബൈ ഗ്ലോബൽ പദ്ധതിയുമായി ഗവൺമെൻറ്

Web Desk
|
28 Jun 2022 6:47 PM GMT

30 ആഗോള വിപണികളിൽ സാന്നിധ്യം ശക്തമാക്കും

അഞ്ച് ഭൂഖണ്ഡങ്ങളിൽ സാന്നിധ്യം അറിയിക്കാൻ ദുബൈ ഗവൺമെൻറിന്റെ ദുബൈ ഗ്ലോബൽ പദ്ധതി. ഇതിനായി അഞ്ച് ഉപഭൂഖണ്ഡങ്ങളിൽ 50 ഓഫീസുകൾ തുറക്കും. ദുബൈ കിരീടാവാകാശിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 30 വ്യപാര സാധ്യതാ മേഖലയിൽ ശക്തമായ സാന്നിധ്യമാകാൻ ആഗ്രഹിക്കുന്ന കമ്പനികൾക്ക് സഹായകമാകുന്നതാണ് ദുബൈ ഗ്ലോബൽ പദ്ധതി. അഞ്ച് ഭൂഖണ്ഡങ്ങളിലായി ദുബൈയുടെ 50 സംയോജിത വാണിജ്യ പ്രതിനിധി ഓഫീസുകളാണ് തുറക്കുന്നത്. പ്രതിനിധി ഓഫീസുകൾ വഴി ലോകത്തെ സുപ്രധാന മാർക്കറ്റുകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്ന ദുബൈ കമ്പനികൾക്ക് ലോജിസ്റ്റിക്‌സ് സഹായം നൽകും. മികച്ച ബിസിനസ് ഹബ്ബെന്ന ദുബൈയുടെ ഖ്യാതി ശക്തിപ്പെടുത്താനാണ് ഓഫീസുകൾ ലക്ഷ്യമിടുന്നതെന്ന് പദ്ധതി പ്രഖ്യാപിച്ച കിരീടാവകാശി ശൈഖ് ഹംദാൻ പറഞ്ഞു.

ദുബൈയിൽ പ്രവർത്തിക്കുന്ന എല്ലാ കമ്പനികൾക്കും സുസ്ഥിരതയും വളർച്ചയും ഉറപ്പാക്കുന്ന നൂതന അടിസ്ഥാന സൗകര്യങ്ങളുടെയും ലോകോത്തര സേവനങ്ങളുടെയും തുടർച്ചയാണ് പദ്ധതിയെന്നും അദ്ദേഹം വിശദീകരിച്ചു. കമ്പനികളെ ആഗോളവത്ക്കരിക്കുക, ആഗോള നിക്ഷേപങ്ങൾ ആകർഷിക്കുക, ആഗോള ബിസിനസ് ലൈനുകളിലേക്ക് പുതിയ വിപണികൾ ചേർക്കുക എന്നിവയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദുബൈ ചേംബറും മറ്റു സർക്കാർ, അർധ-ഗവൺമെൻറ് സംവിധാനങ്ങളും സഹകരിച്ചണ് ഗ്ലോബൽ ഓഫീസുകളുടെ പ്രവർത്തനം നിർണയിക്കുക. കൂടുതൽ നിക്ഷേപകരെയും പ്രതിഭകളെയും ബിസിനസുകളെയും രാജ്യത്തേക്ക് ആകർഷിക്കാൻ പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷ. മാർക്കറ്റ് റിസർച്ച്, ലോജിസ്റ്റികൽ സപ്പോർട്ട് തുടങ്ങിയ സേവനങ്ങളാണ് പ്രധാനമായും ഓഫീസിലൂടെ ലഭ്യമാക്കുക.


Government of Dubai with the Dubai Global Project

Similar Posts