UAE
UAE
കേരളത്തിലെ വിദ്വേഷ പ്രചാരണം; ഗള്‍ഫിലെ പെരുന്നാള്‍ ഖുത്തുബുകളില് മുന്നറിയിപ്പ്
|2 May 2022 3:36 PM GMT
കേരളത്തില്‍ മുസ്ലിംകള്ക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഗള്‍ഫിലെ പെരുന്നാള്‍ ഖുത്തുബകളില്‍ വിഷയമായി. പി. സി ജോര്‍ജിനെ പരോക്ഷമായി വിമര്‍ശിച്ചും ഇമാമുമാര്‍ രംഗത്തെത്തി. വിദ്വേഷം വമിപ്പിക്കുന്ന വിഷജീവികള്ക്കെതിരെ ഒറ്റക്കെട്ടായ പോരാട്ടം വേണമെന്ന് പണ്ഡിതര്‍ ആവശ്യപ്പെട്ടു.
കേരളത്തില്‍ നടക്കുന്ന വിദ്വേഷ പ്രചാരണത്തിനെതിരെ ശക്തമായ ഭാഷയിലാണ് ഷാര്‍ജ മസ്ജിദു അസീസില്‍ ഖുത്തുബ നിര്‍വഹിച്ച പ്രമുഖ പണ്ഡിതന് ഹുസൈന് സലഫി പ്രതികരിച്ചത്.
ദുഷ്പ്രചാരണങ്ങളെയും കുപ്രചരണങ്ങളേയും അതേഭാഷയില്‍ നേരിടുന്നതല്ല മുസ്ലിംകളുടെ രീതിയെന്ന് ദുബൈയില്‍ ഖുത്തുബ നിര്‍വഹിച്ച മൗലവി അബ്ദുസലാം മോങ്ങം പറഞ്ഞു. സൗഹാര്‍ദം തകര്‍ക്കാന്‍ ലക്ഷ്യമിടുന്ന വിദ്വേഷപ്രചാരണങ്ങളില്‍ വിശ്വാസികള്‍ വീണ് പോകരുതെന്നും ഇമാമുര്‍ മുന്നറിയിപ്പ് നല്കി.