UAE
Helicopter crash
UAE

ദുബൈയിൽ ഹെലികോപ്ടർ അപകടം; ഒരാളുടെ മൃതദേഹം കണ്ടെത്തി

Web Desk
|
9 Sep 2023 2:11 AM GMT

മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു

ദുബൈയിൽ ഹെലികോപ്ടർ തകർന്നുവീണ് രണ്ടുപേരെ കടലിൽ കാണാതായ സംഭവത്തിൽ, പൈലറ്റുമാരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മറ്റൊരാൾക്കായി തിരച്ചിൽ തുടരുകയാണ്.

ഈജിപ്ത്, ദക്ഷിണാഫ്രിക്കൻ സ്വദേശികളെയാണ് അപകടത്തിൽ കാണാതായത്. വ്യാഴാഴ്ച രാത്രി ദുബൈ അൽ മക്തൂം വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന എയിറോ ഗൾഫിന്റെ ‘ബെൽ 212’ ചോപ്പർ തകർന്ന് ഉൾകടലിൽ പതിക്കുകയായിരുന്നു. രാത്രികാല പരിശീലന പറക്കലിനിടെയാണ് അപകടം.

ഹെലികോപ്ടറിന്റെ അവശിഷ്ടങ്ങൾ ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു. ഇന്ന് വൈകുന്നേരത്തോടെയാണ് കാണാതായ ഒരു പൈലറ്റിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിയിച്ചു.

Similar Posts