പെരുന്നാള്‍ ആഘോഷം; അടിയന്തര സാഹചര്യങ്ങളെ ഫലപ്രദമായി നേരിട്ട് എച്ച്എംസി ആംബുലന്‍സ് സര്‍വീസ്
|രാജ്യത്തുടനീളം 115 ആംബുലൻസ് വാഹനങ്ങളും ക്രിട്ടിക്കൽ പാരാമെഡിക്കുകളും സജ്ജമാണെന്ന് അധികൃതര്‍ അറിയിച്ചു.
ദോഹ: പെരുന്നാള്‍ ആഘോഷ സമയത്ത് അടിയന്തര സാഹചര്യങ്ങളെ ഫലപ്രദമായി നേരിട്ട് എച്ച്എംസി ആംബുലന്‍സ് സര്‍വീസ്. ഈദ് അവധിയുടെ നാല് ദിനം പ്രത്യേക പദ്ധതി ആവിഷ്കരിച്ചാണ് സേവനം ഒരുക്കിയത്.
പൊതുജനങ്ങൾ നീണ്ട അവധിക്കാലം ആഘോഷിക്കുന്നതിനാൽ നിരവധി ആംബുലൻസുകളും പാരാമെഡിക്കുകളുമാണ് കർമനിരതരായി സേവനരംഗത്തുള്ളത്. രാജ്യത്തുടനീളം 115 ആംബുലൻസ് വാഹനങ്ങളും ക്രിട്ടിക്കൽ പാരാമെഡിക്കുകളും സജ്ജമാണെന്ന് അധികൃതര്‍ അറിയിച്ചു.
സീലൈൻ, ഗരിയ, അൽ വക്‌റ, സിമൈസിമ, കോർണിഷ് എന്നിവിടങ്ങളിലെ ബീച്ച് ഏരിയകളിൽ കൂടുതൽ ആളുകളെത്തുന്നതിനാൽ കൂടുതൽ ആംബുലൻസുകൾ വിന്യസിച്ചിരുന്നു. സൂഖ് വാഖിഫ്, ആസ്പയർ സോൺ, കതാറ തുടങ്ങിയ ഇടങ്ങളിൽ ഗോൾഫ് കാർട്ടുകളും സൈക്കിളുകളും അനുവദിച്ചിട്ടുണ്ട്.
അവധിക്കാലത്ത് നിരവധിയാളുകൾ യാത്ര ചെയ്യുന്നതിനാൽ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലും അബൂ സംറ അതിർത്തിയിലും ആംബുലൻസ് സേവനം വിപുലീകരിച്ചു. കൂടുതൽ ഗുരുതരമായ കേസുകൾ വേഗത്തിൽ കൈകാര്യം ചെയ്യുന്നതിന് മൂന്ന് എയർ ആംബുലൻസും സജ്ജമാണ്.