നിറങ്ങളിൽ നീരാടി ഇന്ത്യൻ സമൂഹം; ദുബൈയിൽ ഹോളി ആഘോഷം
|ഹോളി എന്ന് അർഥം വരുന്ന 'ഫൂലോം കി ഹോളി' എന്ന പേരിലാണ് ഇന്ത്യൻ കോൺസുലേറ്റ് ഹോളി ആഘോഷിച്ചത്.
ദുബൈ: വർണങ്ങൾ വാരിവിതറിയും മധുരം വിതരണം ചെയ്തും ഹോളി ആഘോഷിച്ച് ഇന്ത്യൻ പ്രവാസി സമൂഹം. ദുബൈ എക്സ്പോ സിറ്റിയിലാണ് ഇന്ത്യൻ കോൺസുലേറ്റിന്റെ നേതൃത്വത്തിൽ ഹോളി ആഘോഷം സംഘടിപ്പിച്ചത്.
ഉത്തരേന്ത്യയിൽ ബുധനാഴ്ചയായിരുന്നു ഹോളി ആഘോഷം. എന്നാൽ അവധി ദിനം മുൻനിർത്തി ശനിയാഴ്ചയാണ് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ആഘോഷം സംഘടിപ്പിച്ചത്. എക്സ്പോ സിറ്റിയിലെ ജൂബിലി പാർക്കിൽ നടന്ന ആഘോഷത്തിൽ 2000ഓളം ഇന്ത്യക്കാർ പങ്കെടുത്തു.
ഹോളി എന്ന് അർഥം വരുന്ന 'ഫൂലോം കി ഹോളി' എന്ന പേരിലാണ് ഇന്ത്യൻ കോൺസുലേറ്റ് ഹോളി ആഘോഷിച്ചത്. സംഗീത സന്ധ്യയും അരങ്ങേറി. കോൺസുൽ ജനറൽ ഡോ. അമൻപുരിയും ആഘോഷങ്ങളിൽ പങ്കാളിയായി.
ഹോളി ആഘോഷത്തിന് വേദിയൊരുക്കിയ എക്സ്പോ സിറ്റിക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഹോളി ആഘോഷത്തിന്ആതിഥ്യമരുളാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് എക്സ്പോ സിറ്റി ചീഫ് എൻഗേജ്മെന്റ് ഓഫിസർ മനാൽ ബിൻത് അൽ ബനത് അറിയിച്ചു.