UAE
അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ   മസാർ കാർഡിനായി എങ്ങനെ അപേക്ഷിക്കാം?
UAE

അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ മസാർ കാർഡിനായി എങ്ങനെ അപേക്ഷിക്കാം?

Web Desk
|
20 Jan 2023 1:30 PM GMT

പൊതു ബസുകൾ ഉപയോഗിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി ഈ മാസം ആദ്യത്തോടെ, മസാർ കാർഡ് കൈവശമുള്ള വിദ്യാർത്ഥികൾക്ക് ബസ് ചാർജിൽ 30% ഇളവ് ലഭിക്കുമെന്ന് അറിയിച്ചിരുന്നു.

ഓൺലാനായും ഓഫ്‌ലൈനായും മസാർ കാർഡിനായി അപേക്ഷിക്കാൻ സാധിക്കും.

ഓൺലൈനായി അപേക്ഷിക്കാൻ ആദ്യമായി, www.ta.gov.ae എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ പോയി Massar Card Request ഓപ്ഷൻ തിരഞ്ഞെടുക്കുക.

ശേഷം എമിറേറ്റ്‌സ് ഐഡി വിശദാംശങ്ങൾ നൽകി അപേക്ഷാ ഫോമിലേക്ക് പ്രവേശിക്കുക.

ഫോമിൽ ആവശ്യപ്പെട്ട വിശദാംശങ്ങൾ നൽകിയ ശേഷം ഡോക്യുമെന്റുകൾ അപ്ലോഡ് ചെയ്യുക.

എമിറേറ്റ്സ് ഐഡിയുടെ പകർപ്പും തൊട്ടടുത്തായി എടുത്ത പാസ്‌പോർട്ട് സൈസ് ഫോട്ടോയും അപ്ലോഡ് ചെയ്യണം. തുടർന്ന് അപേക്ഷ സമർപ്പിക്കുക.

ഈ നടപടികൾക്ക് ശേഷം നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡിയിലേക്ക് വരുന്ന കൺഫർമേഷൻ മെയിൽ പ്രിന്റൗട്ട് എടുത്ത്, അജ്മാൻ സെൻട്രൽ ബസ് സ്റ്റേഷൻ സന്ദർശിക്കുക. അവിടെ നിന്നും ആവശ്യമായ പേയ്‌മെന്റ് കൂടി നടത്തിയാൽ നിങ്ങളുടെ മസാർ കാർഡ് കൈപറ്റാവുന്നതാണ്.


ഓഫ്‌ലൈനായി കാർഡിന് അപേക്ഷിക്കേണ്ടവരും ഷെയ്ഖ് അബ്ദുല്ല ബിൻ റാഷിദ് അൽ നുഐമി സ്ട്രീറ്റിൽ സ്ഥിതിചെയ്യുന്ന അജ്മാൻ സെൻട്രൽ ബസ് സ്റ്റേഷൻ തന്നെയാണ് സന്ദർശിക്കേണ്ടത്.

കൗണ്ടറിൽ എമിറേറ്റ്‌സ് ഐഡിയും ആവശ്യമായ മറ്റ് രേഖകളും നൽകി, പണമടച്ചതിന് ശേഷം ഇവിടെനിന്ന് നേരിട്ട് കാർഡ് സ്വന്തമാക്കാം. ശേഷം ആവശ്യാനുസരണം കാർഡ് റീചാർജ് ചെയ്യാവുന്നതാണ്.

25 ദിർഹമാണ് ഒരു മസാർ കാർഡിന്റെ വില, എങ്കിലും ആ കാർഡിൽ 20 ദിർഹം ബാലൻസ് ലഭിക്കുകയും ചെയ്യും.



How to Apply for Massar Card of Ajman Transport Authority?

Similar Posts