UAE
മയക്കുമരുന്ന് വിൽപനയുമായി ബന്ധപ്പെട്ട   സന്ദേശങ്ങളോട് എങ്ങനെ പ്രതികരിക്കണം?
UAE

മയക്കുമരുന്ന് വിൽപനയുമായി ബന്ധപ്പെട്ട സന്ദേശങ്ങളോട് എങ്ങനെ പ്രതികരിക്കണം?

Web Desk
|
25 Jan 2023 2:25 PM GMT

യു.എ.ഇയിൽ അടുത്ത കാലത്തായി മയക്കുമരുന്ന് വിൽപനയുമായി ബന്ധപ്പെട്ട നിരവധി മെസ്സേജുകളാണ് പലരുടേയും വാട്‌സ്ആപ്പ് ഇൻബോക്‌സുകളിലേക്ക് വരുന്നത്.

ചില ഡ്രഗ് ഉൽപന്നങ്ങളുടെ ചിത്രങ്ങളും കൂടെ മാർക്കറ്റിങ് സന്ദേശങ്ങളുമാണ് ഇത്തരക്കാർ അയച്ചുനൽകുന്നത്. എന്നാൽ ഈ സന്ദേശങ്ങളോട് ഒരു തരത്തിലും പ്രതികരിക്കുകയോ ആശയവിനിമയം നടത്തുകയോ ചെയ്യരുതെന്നാണ് ദുബൈ പൊലീസ് പറയുന്നത്.

മാത്രമല്ല, സ്വന്തം കൂട്ടുകാർക്കുപോലും ഇത്തരം സന്ദേശങ്ങളും ചിത്രങ്ങളും റി ഫോർവേഡ് ചെയ്യരുതെന്നും മുന്നറിയിപ്പുണ്ട്.

ഇത്തരം സന്ദേശങ്ങൾ ലഭിച്ച ഉടനെ അവർ ദുബൈ പൊലീസിന്റെ ടോൾ ഫ്രീ നമ്പരായ 901ൽ വിളിച്ചറിയിക്കണം. അല്ലെങ്കിൽ ദുബൈ പൊലീസിന്റെ തന്നെ ഇ-ക്രൈം വിഭാഗത്തിന്റെ വെബ്‌സൈറ്റിൽ ( ecrime.ae ) കയറി സംഭവം റിപ്പോർട്ട് ചെയ്യണം.

വെബ്‌സൈറ്റിൽ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകുന്നതോടെ രാജ്യത്തിന്റെ നിരോധിത മയക്കുമരുന്നുകൾക്കെതിരായ പോരാട്ടത്തിൽ നമുക്കും പങ്കുചേരാൻ സാധിക്കും.

Similar Posts