UAE
റാസൽഖൈമയിൽ വ്യാജ ഉൽപന്നങ്ങളുടെ വൻശേഖരം പിടികൂടി
UAE

റാസൽഖൈമയിൽ വ്യാജ ഉൽപന്നങ്ങളുടെ വൻശേഖരം പിടികൂടി

Web Desk
|
21 Aug 2024 5:34 PM GMT

അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരിൽ നിർമിച്ച 2.3 കോടി ദിർഹമിന്റെ ഉൽപന്നങ്ങളാണ് റാസൽഖൈമ പൊലീസ് പിടിച്ചെടുത്തത്

റാസൽഖൈമ: റാസൽഖൈമയിൽ വ്യാജ ഉൽപന്നങ്ങളുടെ വൻശേഖരം പിടികൂടി. അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരിൽ നിർമിച്ച 2.3 കോടി ദിർഹമിന്റെ ഉൽപന്നങ്ങളാണ് റാസൽഖൈമ പൊലീസ് പിടിച്ചെടുത്തത്. മൂന്ന് അറബ് പൗരൻമാർ അറസ്റ്റിലായി. അസാധാരണ നിലയിൽ കണ്ടെത്തിയ രണ്ട് വെയർ ഹൗസുകളെ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് ആറരലക്ഷത്തിലേറെ വരുന്ന വാജ്യ ഉൽപന്നങ്ങളുടെ ശേഖരം പൊലീസ് പിടിച്ചെടുത്തത്.

റാക് പൊലീസിന്റെ കുറ്റാന്വേഷണ വിഭാഗവും സാമ്പത്തിക വികസനവകുപ്പും, വാണിജ്യ-നിയന്ത്രണ സംരക്ഷണ വകുപ്പും സംയുക്തമായാണ് കോസ്‌മെറ്റിക്‌സ്, ആക്‌സസറികൾ എന്നിവയടക്കമുള്ള വിവിധ ഉൽപന്നങ്ങളുടെ വ്യാജ നിർമിതികൾ പിടിച്ചത്. സംശയാസ്പദമായ രീതിയിൽ ലോഡിങ്, സ്റ്റോറേജ് പ്രവർത്തനങ്ങൾ ബോധ്യപ്പെട്ട റാക് പൊലീസ് വെയർഹൗസുകളിൽ റെയ്ഡ് നടത്തുകയായിരുന്നു.

പിടിച്ചെടുത്ത ഉൽപന്നങ്ങൾ സാമ്പത്തിക വികസന വകുപ്പിൻറെ വെയർഹൗസിലേക്ക് മാറ്റിയെന്ന് പൊലീസ് ഓപ്പറേഷൻസ് ആക്ടിങ് ഡയറക്ടർ ജനറൽ ബ്രി. അഹമ്മദ് സെയ്ദ് മൻസൂർ പറഞ്ഞു. വ്യാജൻമാർക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Similar Posts