UAE
UAE
യു.എ.ഇയിൽ ഈ മാസത്തെ ഇന്ധനവിലയിൽ വർധനവ്
|1 Nov 2022 6:03 AM GMT
യു.എ.ഇയിൽ ഈ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് നേരിയ വർധനവാണ് ഈ മാസം രേഖപ്പെടുത്തിയിട്ടുള്ളത്. ലിറ്ററിന് 29 ഫിൽസ് വരെയാണ് ഈ മാസം വില ഉയർന്നിരിക്കുന്നത്. ഒക്ടോബറിൽ ലിറ്ററിന് 38 ഫിൽസ് വരെ വില കുറഞ്ഞിരുന്നു.
ഇന്നലെയാണ് യു.എ.ഇ പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചത്. മൂന്ന് മാസത്തിനിടെ ഇതാദ്യമായാണ് യു.എ.ഇയിൽ പെട്രോൾ വില ഉയർത്തുന്നത്.