UAE
UAE
ഇന്ത്യൻ രൂപയ്ക്ക് നേരിയ നേട്ടം; യു.എ.ഇ ദിർഹത്തിനെതിരെ 22.23 രൂപ
|29 Nov 2022 8:41 AM GMT
യു.എസ് ഡോളറിനെതിരെ 81.60 രൂപ
ഇന്നലെയുണ്ടായ തിരിച്ചടിക്ക് ശേഷം, വിനിമയ നിരക്കിൽ ഇന്ന് ഇന്ത്യൻ രൂപയ്ക്ക് നേരിയ നേട്ടം. യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നലത്തേതിൽനിന്ന് 8 പൈസ ഉയർന്ന് 81.60 രൂപയായി മാറി.
യു.എ.ഇ ദിർഹത്തിനെതിരെ 22.23 രൂപയാണ് ഇന്നത്തെ രൂപയുടെ മൂല്യം. ഇന്നലെ ഡോളറിനെതിരെ രൂപയുടെ മൂല്യം 3 പൈസ ഉയർന്ന് 81.68 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചിരുന്നത്.