ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനാഘോഷം; ദുബൈ മറീനയിൽ 50 യാനങ്ങൾ അണിനിരക്കുന്ന പരേഡ്
|ആഗസ്റ്റ് 14നാണ് ദുബൈയിൽ ചടങ്ങുകള്‍ നടക്കുക...
ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബൈ മറീനയിൽ 50 യാനങ്ങൾ അണിനിരക്കുന്ന പരേഡ് നടക്കും. ഇതിനുപുറമേ വനിതകൾ ചേർന്ന് ഇന്ത്യയുടെ ഭൂപടത്തിന്റെ മാതൃകയും തീർക്കും. ആഗസ്റ്റ് 14നാണ് ദുബൈയിൽ ഇരുചടങ്ങുകളും നടക്കുക.
തമിഴ്നാട്ടിലെ പ്രവാസി വനിതകളുടെ സംഘടനയായ വെയർ ഇൻ തമിഴ്നാടിന്റെ നേതൃത്വത്തില്‍ ആഗസ്റ്റ് 14ന്രാവിലെ ഏഴിനാണ് പരേഡ് നടക്കുക. ലിംക ബുക്ക് ഓഫ് റെക്കോഡ് ലക്ഷ്യമിട്ട് 70ഓളം വനിതകൾ അണിനിരക്കുമെന്നും സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ദുബൈ ഇന്ത്യൻ കോൺസുലേറ്റിന്റെ പ്രതിനിധികൾ സംബന്ധിക്കും. പൊതുജനങ്ങൾക്കും പരേഡിന്റെ ഭാഗമാകാം.
ദുബൈമറീന ചുറ്റി രാവിലെ പത്തോടെ പരേഡ് സമാപിക്കും. ആയിരത്തോളം പേർ എത്തുമെന്ന്പ്രതീക്ഷിക്കുന്നു. റോയൽ സ്റ്റാർ യോട്ട് കമ്പനീസിന്റെ പിന്തുണയോടെയാണ്പരേഡ്. ത്രിവർണപതാകകളാൽ അലങ്കരിച്ചായിരിക്കും യാനങ്ങൾ പരേഡിന്റെ ഭാഗമാകുക. ഡബ്ള്യു.ഐ.ടി സ്ഥാപകപ്രസിഡന്റ്മെർലിൻ ഗോപി, വൈസ് പ്രസിഡന്റ്അഭിനയ ബാബു, റോയൽ സ്റ്റാർ യോട്ട്സ് ചെയർമാൻ അൻസാരി, ഡയറക്ടർ മൊയ്നുദ്ധീൻ ദുരൈ, ഈവണ്ടയ്ഡ്സ് എം.ഡിയാസിർ ഹമീദ് തുടങ്ങിയവർ വാർത്ത സമ്മളനത്തിൽ പങ്കെടുത്തു.