UAE
വെള്ളിയാഴ്ചകളില്‍ ദുബൈയില്‍ പൊതു പാര്‍ക്കിങ് ഇപ്പോഴും സൗജന്യമാണോ..?
UAE

വെള്ളിയാഴ്ചകളില്‍ ദുബൈയില്‍ പൊതു പാര്‍ക്കിങ് ഇപ്പോഴും സൗജന്യമാണോ..?

Web Desk
|
25 Jan 2022 2:02 PM GMT

വര്‍ഷങ്ങളായി, ദുബായിലെ പൊതു പാര്‍ക്കിങ് സൗകര്യങ്ങള്‍ വെള്ളിയാഴ്ചകളിലും പൊതു അവധിദിവസങ്ങളിലും സൗജന്യമായാണ് എല്ലാവരും ഉപയോഗിച്ചുവരുന്നത്. ബാക്കിയുള്ള എല്ലാദിവസവും നിശ്ചിത ഫീ അടച്ചാണ് പൊതുപാര്‍ക്കിങ് സൗകര്യങ്ങള്‍ താമസക്കാര്‍ ഉപയോഗിക്കുന്നത്.

ജനുവരിയോടെ പുതിയ പ്രവൃത്തി ദിവസങ്ങളിലേക്ക് യഎഇ മാറുകയും വെള്ളിയാഴ്ചകള്‍ പ്രവൃത്തി ദിവസമാവുകയും ചെയ്തതോടെ സൗജന്യ പാര്‍ക്കിങ് സൗകര്യത്തിന്റെ കാര്യത്തിലും നിരവധി സംശയങ്ങളും ആശങ്കകളുമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ചില ഞായറാഴ്ചകളില്‍ ഞായര്‍ പൊതു അവധിയായി കണക്കാക്കി ഫീ അടയ്ക്കാതെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത പലര്‍ക്കും ഫൈന്‍ അടക്കേണ്ടി വന്നതോടെയാണ് പലരും സൗജന്യ പാര്‍ക്കിങ് ദിവസം മാറിയിട്ടില്ലെന്ന് മനസിലാക്കിയത്.

വാരാന്ത്യഅവധികളിലും പ്രവൃത്തിദിനങ്ങളിലും മാറ്റങ്ങള്‍ വന്നെങ്കിലും, പൊതുപാര്‍ക്കിങ്ങിന്റെ കാര്യത്തില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിലവിലുള്ള സംവിധാനം തുടരുമെന്നാണ് ആര്‍ടിഎ വ്യക്തമാക്കിയിരിക്കുന്നത്. അഥവാ, വെള്ളിയാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും മാത്രമായിരിക്കും നിലവില്‍ സൗജന്യ പൊതു പാര്‍ക്കിങ് അനുവദിക്കുക. മാത്രമല്ല, ശനി, ഞായര്‍ ദിവസങ്ങളില്‍ മുന്‍പുള്ള പോലെ തന്നെ ഫീ അടച്ച് മാത്രമേ നിലവില്‍ പാര്‍ക്കിങ് അനുവദിക്കുകയൊള്ളുവെന്നാണ് ആര്‍ടിഎയുടെ വിശദീകരണം. പൊതു പാര്‍ക്കിങ്, പൊതുഗതാഗതം, ബന്ധപ്പെട്ട ഫീസുകള്‍ എന്നിവയെല്ലാം ആര്‍ടിഎയുടെ മേല്‍നോട്ടത്തിലാണ് നടന്നുവരുന്നത്.

Similar Posts