ഇസ്രായേൽ-ഫലസ്തീൻ: ദ്വിരാഷ്ട്ര പ്രശ്നപരിഹാരം മാത്രമാണ് മാർഗമെന്ന് യൂറോപ്യൻ യൂനിയൻ
|സൈനിക നടപടിയിലൂടെ മാത്രം പരിഹാരമുണ്ടാക്കാനാവില്ലെന്ന് യുറോപ്യൻ യൂണിയൻ
ദുബൈ: ദ്വിരാഷ്ട്ര പ്രശ്നപരിഹാരം മാത്രമാണ് പ്രതിസന്ധി തീർക്കാനുള്ള ഏക മാർഗമെന്ന് യൂറോപ്യൻ യൂനിയൻ.രണ്ട് രാഷ്ട്രങ്ങൾ രൂപീകരിക്കുകയാണ് പ്രശ്നം പരിഹരിക്കാനുള്ള ഏകമാർഗമെന്ന് ജർമ്മൻ വിദേശകാര്യമന്ത്രി അന്നലേന ബായേർബോക്ക് പറഞ്ഞു.
ഇസ്രായേൽ -ഫലസ്തീൻ പ്രശ്നത്തിൽ ദ്വിരാഷ്ട്ര പരിഹാരം സാധ്യമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.എന്നാൽ ഫലസ്തീൻ രാഷ്ട്രമെന്ന ആശയത്തിനൊപ്പം ബന്ദികളെ മോചിപ്പിക്കാനും യുദ്ധം അവസാനിപ്പിക്കാനുമായിഹമാസ് മുന്നോട്ടുവെച്ച കരാറും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തള്ളി.
ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി ഇസ്രായേൽ സൈന്യത്തെ പിൻവലിക്കുക, തടവിലുള്ള ഫലസ്തീനികളെ മോചിപ്പിക്കുക,ഗസ്സയിലെ ഹമാസ് ഭരണകൂടത്തെ അംഗീകരിക്കുക തുടങ്ങിയ നിർദേശങ്ങളാണ് ഹമാസ് മുന്നോട്ടുവെച്ചത്.എന്നാൽ, ഹമാസിന്റെ കരാർ അംഗീകരിക്കുന്നത് ഇസ്രായേൽ സൈന്യത്തിന്റെ നീക്കങ്ങളെ വ്യർഥമാക്കുന്നതാണെന്ന് നെതന്യാഹു പറഞ്ഞു.ബന്ദിമോചനത്തിനായി ഇസ്രായേലിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് നെതന്യാഹു കരാർ തള്ളിയത്.
ബന്ദികളെ ഉടൻ മോചിപ്പിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് ഇസ്രായേൽ പാർലമെൻറിലേക്ക് ബന്ധുക്കൾ ഇരച്ചുകയറി. നെതന്യാഹുവിന്റെവസതിക്ക് മുന്നിൽ ബന്ദിമോചനം ആവശ്യപ്പെട്ട് പ്രതിഷേധം തുടരുകയാണ്. ഹൂതികളുടെ കപ്പൽ ആക്രമണം സൃഷ്ടിച്ച പ്രത്യാഘാതം വളരെ വലുതാണെന്ന് യു.എസ് സെൻട്രൽ കമാൻറ്. ഇറാൻ നൽകുന്ന ആയുധങ്ങൾ ഉപയോഗിച്ചാണ് ഹൂതികളുടെ ആക്രമണമെന്നും സെൻട്രൽ കമാൻറ് മേധാവി ആരോപിച്ചു
സമവായം തേടി വൈറ്റ് ഹൗസ് മിഡിൽ ഈസ്റ്റ് കോഓഡിനേററ്റർ ഈ ആഴ്ച ഖത്തറുംഈജിപ്തും സന്ദർശിക്കുംഅതെ സമയം ഖാൻ യൂനിസിൽ അൽനാസർ ആശുപത്രി പരിസരത്തിന് സമീപമടക്കം ബോംബാക്രമണം തുടരുകയാണ്. ഗസ്സയിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം കാൽലക്ഷം കടന്നു. ഇതിനിടെ തെക്കൻ ഗസ്സയിൽ കരയാക്രമണം ശക്തമാക്കുമെന്ന് യുദ്ധക്യാബിനറ്റ് മന്ത്രി യോവ്ഗാലന്റ് പറഞ്ഞു.ചെങ്കടലിൽ ഇറാൻ ബോട്ടിൽ പരിശോധനക്കിടെ കാണാതായ സൈനികർ കൊല്ലപ്പെട്ടതായി അമേരിക്ക അറിയിച്ചു.ഒക്ടോബർ 7-ലെ ആക്രമണത്തെ "അവശ്യമായ നടപടി" എന്ന് വിലയിരുത്തുന്ന റിപ്പോർട്ട് ഹമാസ് പുറത്തുവിട്ടു.