UAE
ദുരിതബാധിതർക്ക്​ തുണയായി കെ.എം.സി.സി; മുക്കാൽ ലക്ഷം ദിർഹത്തിന്റെ ഉൽപ്പന്നങ്ങൾ കൈമാറും
UAE

ദുരിതബാധിതർക്ക്​ തുണയായി കെ.എം.സി.സി; മുക്കാൽ ലക്ഷം ദിർഹത്തിന്റെ ഉൽപ്പന്നങ്ങൾ കൈമാറും

Web Desk
|
12 Feb 2023 6:03 PM GMT

പുതിയ പുതപ്പുകളും വസ്​ത്രങ്ങളും ഉൾപ്പെടെ വൻതോതിലുള്ള ഉൽപ്പന്നങ്ങളാണ്​ ലഭിച്ചത്​.

ദുബൈ: ഭൂകമ്പം നാശം വിതച്ച തുർക്കി, സിറിയ എന്നിവിടങ്ങളിലേക്ക്​ ഉൽപ്പന്നങ്ങൾ സമാഹരിച്ച്​ മലയാളി കൂട്ടായ്​മയായ കെ.എം.സി.സി. 'ചേർത്തു പിടിക്കാം ദുരിത ബാധിതരെ' എന്ന മുദ്രാവാക്യം ഉയർത്തിയാണ്​ വിഭവസമാഹരണം നടന്നത്​. യു.എ.ഇ റെഡ്​ക്രസൻറുമായി സഹകരിച്ചാണ്​ ജീവകാരുണ്യ പ്രവർത്തനം.

ഷാർജ കാസർകോട്​ മണ്ഡലം കെ.എം.സി.സിയാണ്​ ദുരിതബാധിതർക്ക്​ പിന്തുണയുമായി രംഗത്തുവന്നത്​. മുക്കാൽ ലക്ഷത്തോളം ദിർഹത്തിന്റെ മരുന്നുകളും മറ്റു അവശ്യ സാധനങ്ങളും സമാഹരിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു.

പുതിയ പുതപ്പുകളും വസ്​ത്രങ്ങളും ഉൾപ്പെടെ വൻതോതിലുള്ള ഉൽപ്പന്നങ്ങളാണ്​ ലഭിച്ചത്​. സമാഹരിച്ച ഉൽപ്പന്നങ്ങൾ ദുരിതം വിതച്ച രാജ്യങ്ങളിലേക്കെത്തിക്കാൻ ജില്ലാ കമ്മിറ്റി സാരഥികളുടെ സാന്നിധ്യത്തിൽ സംസ്ഥാന കെ.എം.സി.സി മുഖേനയാകും അധികൃതർക്ക് കൈമാറുക. യുവ സംരംഭകൻ ഷെഹീൻ മുഹമ്മദ് ഉൾപ്പെടെയുള്ളവരുടെ മേൽനോട്ടത്തിലാണ്​ കെ.എം.സി.സി വിഭവ സമാഹരണം നടത്തിയത്​.

Similar Posts