തീരദേശ സമരത്തിന് KRLCC ദുബൈയുടെ ഐക്യദാർഢ്യം
|തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന മത്സ്യത്തൊഴിലാളികളുടെ തീരദേശ സമരത്തിന് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ച് കേരളാ റീജിയണൽ ലാറ്റിൻ കാത്തലിക് കൗൺസിൽ (KRLCC) ദുബൈ ഘടകം.
മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ വിവിധ സംഘടനകൾ വഴിയും അല്ലാതെയും സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടും പരിഹാരമുണ്ടാകുന്നില്ലെന്നാരോപിച്ചാണ് തീരദേശമേഖലയിൽ സമരം നടക്കുന്നത്. തീരദേശത്ത് വസിക്കുന്ന നിരവധിപേർ പ്രവാസലോകത്തുണ്ട്. ഇവർക്ക് പലർക്കും തീരശോഷണവും, കടൽകയറ്റം മൂലവും വീട് നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഇവർക്കെല്ലാം കൃത്യമായ നഷ്ടപരിഹാരവും പുനരധിവാസത്തിനായി സ്ഥലവും നൽകണമെന്ന് KRLCC ദുബൈ ഘടകം പ്രസിഡന്ർറ മരിയദാസ്, ജനറൽ സെക്രട്ടറി ബിബിൻ ജോസഫ് എന്നിവർ ആവശ്യപ്പെട്ടു.
പ്രവാസികാര്യവകുപ്പ് കൈകാര്യം ചെയുന്ന മുഖ്യമന്ത്രി ഇനിയെങ്കിലും തീരമേഖലയിലെ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.