UAE
സാധനങ്ങൾ നഷ്ടപ്പെട്ടോ..? എന്നാൽ അവ ഇനി നിങ്ങളുടെ   വീട്ടുവാതിൽക്കലെത്തിക്കും ഷാർജ പൊലീസ്
UAE

സാധനങ്ങൾ നഷ്ടപ്പെട്ടോ..? എന്നാൽ അവ ഇനി നിങ്ങളുടെ വീട്ടുവാതിൽക്കലെത്തിക്കും ഷാർജ പൊലീസ്

ഹാസിഫ് നീലഗിരി
|
28 Aug 2022 2:06 PM GMT

ഇതുവരെയുള്ള കേസുകളിൽ 97 ശതമാനവും വിജയകരമായി പൂർത്തിയാക്കി

നഷ്ടപ്പെട്ട സാധനങ്ങൾ കണ്ടെത്തി നിങ്ങളുടെ വീട്ടുപടിക്കലെത്തിക്കാൻ ഒരാളുണ്ടായെങ്കിൽ എന്നാഗ്രഹിച്ചിട്ടുണ്ടോ..എപ്പോഴെങ്കിലും..? എന്നാൽ നിങ്ങൾ ഷാർജയിലാണ് താമസമെങ്കിൽ ധൈര്യമായി ആഗ്രഹിച്ചോളൂ.. നിങ്ങളുടെ നഷ്ടപ്പെട്ട സാധനങ്ങളുമായി ഇനി ഷാർജ പൊലീസുണ്ടാവും നിങ്ങളുടെ വീട്ടുപടിക്കൽ.

ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി ഷാർജ പൊലീസ് ആവിഷ്‌കരിച്ച പുതിയ പദ്ധതിപ്രകാരമാണ് ഇങ്ങനെയൊരപൂർവ സൗകര്യം നിങ്ങൾക്ക് ലഭിക്കുക. ഇത്തരത്തിൽ എമിറേറ്റിലുള്ളവർക്ക് നഷ്ടപ്പെട്ട സാധനങ്ങൾ കണ്ടെത്തി വീട്ടുവാതിൽക്കലെത്തിക്കാനാണ് പൊലീസ് പദ്ധതിയൊരുക്കിയിരിക്കുന്നത്.

സേവനത്തിന്റെ ആദ്യഘട്ടം ഇപ്പോൾതന്നെ ആരംഭിച്ചതായി ഡയരക്ടർ കേണൽ യൂസഫ് ബിൻ ഹർമൗൾ അറിയിച്ചു. ഇതുവരെയുള്ള കേസുകളിൽ 97 ശതമാനവും വിജയകരമായി പൂർത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു. ഒസോൾ സ്മാർട്ട് ആപ്ലിക്കേഷൻസ് കമ്പനിയുമായി (ബുറാഖ്) സഹകരിച്ച് കഴിഞ്ഞ ജൂണിലാണ് പദ്ധതി ആരംഭിച്ചത്.

നൽകുന്ന സേവനങ്ങളിൽ ഉപഭോക്താക്കളുടെ സന്തോഷം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണ് ഈയൊരു അപൂർവ പദ്ധതി നടപ്പിലാക്കിവരുന്നത്.

Similar Posts