UAE
Lulu brings aid to Gaza
UAE

ഗസ്സയിലേക്ക് സഹായവുമായി ലുലു; ആദ്യഘട്ടത്തിൽ 50 ടൺ സഹായവസ്തുക്കൾ

Web Desk
|
6 Dec 2023 7:08 PM GMT

ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ അവശ്യവസ്തുക്കളാണ് ലുലുവിൻറെ കെയ്‌റോവിലെ റീജിയണൽ ഓഫീസ് ഗസ്സയിലെത്തിച്ചത്

ഗസ്സയിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് സഹായഹസ്തവുമായി ലുലു ഗ്രൂപ്പ്. ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ അവശ്യവസ്തുക്കളാണ് ലുലുവിൻറെ കെയ്‌റോവിലെ റീജിയണൽ ഓഫീസ് ഗസ്സയിലെത്തിച്ചത്. മറ്റ് ഗൾഫ് രാജ്യങ്ങളിലെ സന്നദ്ധ പ്രവർത്തനങ്ങളുമായും ലുലു ഗ്രൂപ്പ് പങ്ക് ചേരുന്നുണ്ട്.

ഈജിപ്ത്‌റെഡ് ക്രസന്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ ഡോ. റാമി അൽ നാസറിന്, ലുലുഈജിപ്ത് ബഹറൈൻ ഡയറക്ടർ ജൂസർ രൂപാവാല, റീജിയണൽ ഡയറക്ടർ ഹുസൈഫ ഖുറേഷി, ലുലു ഈജിപ്ത് മാനേജർഹാതിം സായിദ് എന്നിവർ ചേർന്ന് സഹായങ്ങൾ കൈമാറി. ഇവ ഈജിപ്ത് റെഡ്ക്രസന്റ് അധികൃതർ റഫ അതിർത്തിമുഖേന ഗസ്സയിൽഎത്തിക്കുമെന്ന് റാമി അൽ നാസർ അറിയിച്ചു..

50 ടൺസഹായ വസ്തുക്കളാണ് ആദ്യ ഘട്ടത്തിൽ ലുലു കൈമാറിയത്. യുദ്ധത്തെ തുടർന്ന് ദുരിതത്തിലായ ജനങ്ങളെ സഹായിക്കുന്നതിന് യു.എ.ഇപ്രഖ്യാപിച്ച 'തറാഹുംഫോർ ഗസ്സ'യുമായും ലുലു ഗ്രൂപ്പ് കൈക്കോർക്കുന്നുണ്ട്. ഇതിനായി വിവിധ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ സഹായങ്ങൾ സ്വീകരിക്കുന്നതിനായി പ്രത്യേക കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്.

യു.എ.ഇ റെഡ് ക്രസൻറ് മുഖേനയാണ് ഈ സഹായങ്ങൾ ഗസ്സയിലേക്ക്അയക്കുന്നത്. യുദ്ധക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന ഗസ്സയിലെ ജനങ്ങൾക്ക് ബഹറൈൻ ലുലു ഗ്രൂപ്പ് 25,000 ദിനാർ ബഹ്‌റൈനി റോയൽ ഹുമാനിറ്റേറിയൻ ഫൗണ്ടേഷൻ മുഖേന ഇതിനകം കൈമാറി

Similar Posts