UAE
ലുലു ഗ്രൂപ്പ് ഓഹരി വിപണിയിലേക്ക്; ആകാംക്ഷയോടെ പ്രവാസി മലയാളികൾ
UAE

ലുലു ഗ്രൂപ്പ് ഓഹരി വിപണിയിലേക്ക്; ആകാംക്ഷയോടെ പ്രവാസി മലയാളികൾ

Web Desk
|
30 March 2022 9:39 AM GMT

ഷോപ്പിങ് മാളുകൾക്ക് പുറമേ, ഹോസ്പിറ്റാലി, ഷിപ്പിങ്, റിയൽ എസ്‌റ്റേറ്റ് മേഖലയിലും ലുലു ഗ്രൂപ്പ് കരുത്ത് തെളിയിച്ചിട്ടുണ്ട്

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ സൂപ്പർമാർക്കറ്റ് ശൃംഖലയായ ലുലു ഗ്രൂപ്പ് ഇൻറർനാഷണൽ ഓഹരി വിപണിയിലേക്ക്. ഗ്രൂപ്പ് സാരഥി എംഎ യൂസുഫലിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം എന്ന് നടക്കുമെന്ന കാര്യം വെളിപ്പെടുത്താൻ അദ്ദേഹം വിസമ്മതിച്ചു. ദുബൈയിൽ വാർത്താ ലേഖകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു യൂസുഫലി.

ലുലു ഓഹരികളിൽ നിക്ഷേപിക്കുന്നതിനായി ഗൾഫിലുള്ള ഇന്ത്യക്കാർ, പ്രത്യേകിച്ച് പ്രവാസികളായ മലയാളികൾ ഏറെക്കാലമായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇന്ത്യൻ വ്യവസായ പ്രമുഖനായ എം.എ യൂസുഫലി ആരംഭിച്ചതാണ് അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പ്. ഗൾഫ് മേഖലയിലെ എണ്ണക്കുതിപ്പിന്റെ കാലത്ത് 1990ലാണ് ആദ്യ ലുലു സ്‌റ്റോർ ആരംഭിച്ചത്. ഷോപ്പിങ് മാളുകൾക്ക് പുറമേ, ഹോസ്പിറ്റാലി, ഷിപ്പിങ്, റിയൽ എസ്‌റ്റേറ്റ് മേഖലയിലും ലുലു ഗ്രൂപ്പ് കരുത്ത് തെളിയിച്ചിട്ടുണ്ട്.

2020ലെ കണക്കുപ്രകാരം അഞ്ച് ബില്യൺ ഡോളറിൽ അധികമാണ് ലുലു ഗ്രൂപ്പിന്റെ മൂല്യം. എട്ട് ബില്യൺ ഡോളറാണ് കമ്പനിയുടെ വാർഷിക വിറ്റുവരവ്. മിഡിൽ ഈസ്റ്റ്, ഏഷ്യ, യു.എസ്, യൂറോപ്പ് എന്നിവിടങ്ങളിലെ 22 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന കമ്പനിയിൽ 57000 ജീവനക്കാർ ജോലി ചെയ്യുന്നു. 2020ൽ കമ്പനിയുടെ അഞ്ചിലൊന്ന് ഓഹരികൾ അബുദാബിയിലെ എ.ഡി.ക്യൂ ഏറ്റെടുത്തിരുന്നു.

Lulu Group enters stock market; Expatriate Malayalees with curiosity

Similar Posts