UAE
egypt red crescent and lulu group
UAE

ഫലസ്തീൻ ജനതക്ക് ലുലു ഗ്രൂപ്പിന്റെ രണ്ടാംഘട്ട സഹായം കൈമാറി

Web Desk
|
6 Feb 2024 5:41 PM GMT

ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ 50 ടൺ സഹായം

ദുബൈ: ഗസ്സയിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് വീണ്ടും സഹായഹസ്തവുമായി ലുലു ഗ്രൂപ്പ്. ഈജിപ്തിലെ ലുലു റീജിയനൽ ഓഫീസ്​ മുഖേനയാണ്​ സഹായഹസ്തം കൈമാറിയത്​. ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ കൂടുതൽ സഹായം ഗസ്സക്ക്​ വേണ്ടി നൽകാനും ലുലു ഗ്രൂപ്പ്​ സന്നദ്ധത അറിയിച്ചു

ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ ഉൾപ്പെടെ 50 ടൺ സഹായവസ്തുക്കളാണ് രണ്ടാംഘട്ട സഹായമായി കൈറോയിലെ ലുലു ഓഫീസ് മുഖേന ഈജിപ്ത് റെഡ്ക്രസന്റിന് കൈമാറിയത്. ലുലു ഈജിപ്ത് മാർക്കറ്റിംഗ് മാനേജർ ഹാതെം സെയിദിന്റെ നേതൃത്വത്തിലാണ് സഹായവസ്തുക്കൾ കൈമാറിയത്.

ലുലു ഈജിപ്ത് ബഹറൈൻ ഡയറക്ടർ ജൂസർ രൂപാവാല, റീജിയണൽ ഡയറക്ടർ ഹുസെഫ ഖുറെഷി, റെഡ് ക്രസൻറ്​അധികൃതർ എന്നിവരും സംബന്ധിച്ചു. ലുലു കൈമാറിയ സഹായ ഉൽപന്നങ്ങൾ ഗസ്സയിലെ ജനങ്ങൾക്ക് എത്രയും പെട്ടെന്ന് എത്തിക്കാനാണ് നീക്കമെന്ന് ഈജിപ്ത് റെഡ്ക്രസന്റ് ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ റാമി എൽ നാസർ അറിയിച്ചു. ഫലസ്തീൻ ജനതക്ക് നൽകുന്ന സഹായഹസ്തത്തിന് ലുലു ഗ്രൂപ്പിനോടും എം.എ. യൂസഫലിയോടും അദ്ദേഹം നന്ദി അറിയിച്ചു.

കഴിഞ്ഞ ഡിസംബറിൽ ആദ്യഘട്ട സഹായമായി 50 ടൺ അവശ്യവസ്തുക്കൾ ലുലു ഈജിപ്ത് റെഡ് ക്രസന്റിന്റെ സഹകരണത്തോടെ ഗസ്സയിലെ ദുതിതബാധിതർക്ക്​ എത്തിച്ചിരുന്നു.

Similar Posts