'ലുലു പൊന്നോണം' ഈമാസം 25 ന്; നടൻ മനോജ് കെ ജയൻ ഉൾപ്പെടെ അതിഥികൾ
|തിരുവാതിര ,ഭരതനാട്യം, നാടകം, മഹാബലിയെ എഴുന്നള്ളിച്ചുള്ള ഘോഷയാത്ര, തെയ്യം, ചെണ്ടമേളം തുടങ്ങി വിവിധ കലാപരിപാടികളും ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറും.
ദുബൈ: യു എ ഇയിലെ വിവിധ മലയാളി കൂട്ടായ്മകൾ 'ലുലു പൊന്നോണം' എന്ന പേരിൽ സംഘടിപ്പിക്കുന്ന ഓണാഘോഷം ഈമാസം 25 ന് ദുബൈ അൽനസർ ലിഷർ ലാൻഡിൽ നടക്കും. നടൻ മനോജ് കെ ജയന്റെ നേതൃത്വത്തിൽ നിരവധി കലാകാരൻമാരും ആഘോഷത്തിനെത്തും.
സെപ്റ്റംബര്‍ 25 ന് രാവിലെ ഏഴരക്ക് പൂക്കളമത്സരത്തോടെയാണ് ആഘോഷപരിപാടികള്‍ ആരംഭിക്കുക. 3000 ത്തിലേറെ പേർക്ക് ഓണസദ്യയും ഒരുക്കുമെന്ന് ലുലു പൊന്നോണം കണ്‍വീനര്‍ സുധീര്‍ മുഹമ്മദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
തിരുവാതിര ,ഭരതനാട്യം, നാടകം, മഹാബലിയെ എഴുന്നള്ളിച്ചുള്ള ഘോഷയാത്ര, തെയ്യം, ചെണ്ടമേളം തുടങ്ങി വിവിധ കലാപരിപാടികളും ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറും. നടന് മനോജ് കെ ജയന്റെ നേതൃത്വത്തില്‍ 20 ഓളം കലാകാരന്മാര് അണിനിരക്കുന്ന ഗാനമേള, മിമിക്രി എന്നിവയുമുണ്ടാകും. ഗോപീസുന്ദര്‍, അമൃത സുരേഷ്, ഋതുരാജ്, അഫ്സല്, അഖില ആനന്ദ്, സുധീര്‍ പറവൂര്‍, ഡയാന ഹമീദ് തുടങ്ങിയവർ നാട്ടിൽ നിന്നെത്തും.
നൃത്തങ്ങളുമായി ജാസ് റോക്കേഴ്സും അരങ്ങിലെത്തും. വൈകിട്ട് നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ വിശിഷ്ട വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. അസി.കണ്‍വീനര്‍ സുനില്‍, ലുലു മാര്‍ക്കറ്റിംഗ് ഹെഡ് രാഹുല്‍ സക്സേന, കരീം വെങ്കിടങ്ങ്, യേശുദാസ് പ്രിയദര്‍ശിനി തുടങ്ങിയവര്‍ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.