UAE
ലുലു ഷെയറുകൾ അബൂദബി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തു
UAE

ലുലു ഷെയറുകൾ അബൂദബി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തു

Web Desk
|
14 Nov 2024 4:41 PM GMT

ഇന്ത്യക്കാരന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ഗൾഫിലെ ഏറ്റവും വലിയ ലിസ്റ്റിങ് എന്ന റെക്കോർഡും സ്വന്തമാക്കി

അബൂദബി: ലുലു ഷെയറുകൾ അബൂദബി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തു. ഇന്ത്യക്കാരന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ഗൾഫിലെ ഏറ്റവും വലിയ ലിസ്റ്റിങ് എന്ന റെക്കോർഡ് സ്വന്തമാക്കിയാണ് ഓഹരികൾ ട്രേഡിങ് ആരംഭിച്ചത്. അബുദബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചിൽ യുഎഇ നിക്ഷേപ മന്ത്രി മുഹമ്മദ് ബിൻ ഹസൻ അൽസുവൈദി, ലുലു ചെയർമാൻ എം.എ യൂസഫലി എന്നിവർ ചേർന്നാണ് ട്രേഡിങ്ങിന് മണി മുഴക്കിയത്. ഓഹരിയിലെ പൊതുപങ്കാളിത്തം ലുലുവിനെ കൂടുതൽ ജനകീയമാക്കുമെന്ന് യുഎഇ നിക്ഷേപ മന്ത്രി മുഹമ്മദ് ബിൻ ഹസൻ അൽസുവൈദി പറഞ്ഞു. നിക്ഷേപകർ ലുലുവിൽ അർപ്പിച്ച വിശ്വാസമാണ് ലിസ്റ്റിങ്ങിലൂടെ യാഥാർത്ഥ്യമാകുന്നതെന്നും ലുലു ചെയർമാൻ എം.എ യൂസഫലി പ്രതികരിച്ചു.

നികുതിക്ക് ശേഷമുള്ള ലാഭത്തിന്റെ 75ശതമാനം ഓഹരി നിക്ഷേപകർക്ക് ലാഭവിഹിതമായി നൽകുന്നത് പരിഗണിക്കുമെന്ന് ലുലു നേരത്തെ വ്യക്തമാക്കിയിരുന്നു. ഒക്ടോബർ 28 ന് ആരംഭിച്ച പ്രാരംഭ ഓഹരി വിൽപനയിൽ 3.12 ലക്ഷം കോടി രൂപയുടെ സബ്‌സ്‌ക്രിബ്ഷൻ അപേക്ഷകളാണ് ലഭിച്ചത്. 89 ശതമാനം നിക്ഷേപ സ്ഥാപനങ്ങൾക്കും, 10 ശതമാനം റീട്ടെയ്ൽ നിക്ഷേപകർക്കും ഒരു ശതമാനം ഓഹരികൾ ജീവനകാർക്കുമായാണ് വകയിരുത്തിയത്. 574 കോടി ഡോളറാണ് ലുലു റീട്ടെയ്‌ലിന്റെ വിപണി മൂല്യം.

Similar Posts