UAE
ഷാർജയിൽ കൂടുതൽ പള്ളികളിൽ മലയാളം ഖുതുബ; പദ്ധതിയുമായി ഇസ്ലാമിക വകുപ്പ്
UAE

ഷാർജയിൽ കൂടുതൽ പള്ളികളിൽ മലയാളം ഖുതുബ; പദ്ധതിയുമായി ഇസ്ലാമിക വകുപ്പ്

Web Desk
|
11 Oct 2024 7:41 PM GMT

93 മസ്ജിദുകളിൽ ഇതിനായി കണ്ടെത്തിയിട്ടുണ്ട്

ഷാർജ: ഷാർജയിൽ കൂടുതൽ പള്ളികളിൽ ജുമുഅ ഖുതുബ മലയാളത്തിലാക്കുന്നു. അറബികളല്ലാത്തവർ കൂടുതൽ താമസിക്കുന്ന മേഖലകളിൽ വെള്ളിയാഴ്ചകളിലെ പ്രഭാഷണം മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിലാക്കും. 93 മസ്ജിദുകളിൽ ഇതിനായി കണ്ടെത്തിയിട്ടുണ്ട്.

ഷാർജയിൽ നിലവിൽ വിവിധ പള്ളികളിൽ മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ ഖുതുബ നിർവഹിക്കുന്നുണ്ട്. വിശ്വാസികളിൽ മതപാഠങ്ങൾ, ജീവിതമൂല്യങ്ങൾ, പെരുമാറ്റം, ബോധവൽകരണം എന്നിവ കൂടുതൽ ഫലപ്രദമാക്കുന്നതിനാണ് അറബികളല്ലാത്തവർ തിങ്ങി താമസിക്കുന്ന സ്ഥലങ്ങളിലെ പള്ളികളിൽ മലയാളം, തമിഴ്, ഇംഗ്ലീഷ്, ഉറുദു, പഷ്തൂ എന്നീ അഞ്ച് ഭാഷകളിൽ ജുമുഅ പ്രഭാഷണം ഏർപ്പെടുത്തുന്നത്. ഷാർജ നഗരത്തിൽ 77 മസ്ജിദുകളും, മധ്യമേഖലയിൽ പത്ത് പള്ളികളും, കിഴക്കൻ മേഖലയിൽ ഒമ്പത് പള്ളികളുമാണ് ഇതിനായി ഷാർജ ഇസ്ലാമിക കാര്യവിഭാഗം തെരഞ്ഞെടുത്തിരിക്കുന്നത്. ഭിന്നശേഷിക്കാർക്കായി ഷാർജയിലെ ഇമാം അഹമ്മദ് ബിൻ ഹംബൽ മസ്ജിദിൽ വെള്ളിയാഴ്ച പ്രഭാഷണത്തിൻറെ ആംഗ്യഭാഷ വിവർത്തനവും ഈ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.

Similar Posts