UAE
UAE
ശമ്പള കുടിശ്ശിക ചോദിച്ച മലയാളി ജീവനക്കാർക്ക് അജ്മാനിൽ മർദനം
|4 Nov 2022 1:45 PM GMT
ജീവനക്കാരെ താനല്ല മർദിച്ചതെന്ന് കമ്പനിയുടമ എൽദോ ജോസഫ് അലക്‌സാണ്ടർ
ശമ്പള കുടിശ്ശിക ചോദിച്ച മലയാളി ജീവനക്കാർക്ക് അജ്മാനിൽ മർദനം. ആലപ്പുഴ സ്വദേശി രാഹുൽ ആന്റണി, കൊല്ലം സ്വദേശികളായ അനു അനിൽകുമാർ, അൻസീർ അബ്ദുൽ അസീസ് എന്നിവർക്കാണ് മർദനമേറ്റത്. സംഭവത്തിൽ യുവാക്കൾ കമ്പനിയുടമ മല്ലപ്പള്ളി ആഞ്ഞലിത്താനം സ്വദേശി എൽദോ ജോസഫ് അലക്‌സാണ്ടറിനെതിരെ പൊലീസിൽ പരാതി നൽകി. അതിനിടെ, മർദനത്തിന്റെ വിഡിയോയും പുറത്തുവന്നു.
എന്നാൽ ജീവനക്കാരെ താനല്ല മർദിച്ചതെന്ന് കമ്പനി നടത്തിപ്പുകാരനായ എൽദോ ജോസഫ് അലക്‌സാണ്ടർ പ്രതികരിച്ചു. മർദിച്ച ആളെ തനിക്ക് അറിയില്ലെന്നും ശമ്പള കുടിശ്ശികയില്ലെന്നും ഇയാൾ പറഞ്ഞു. പരാതിക്കാരനായ രാഹുലിന്റെ മാതാപിതാക്കൾ നാട്ടിൽ തന്റെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയതിന് കേസുണ്ടെന്നും ഇയാൾ ആരോപിച്ചു