UAE
Malayali Youth died in while going to play football in Ras Al Khaimah
UAE

റാസൽഖൈമയിൽ ഫുട്​ബാൾ കളിക്കാനിറങ്ങവെ​ മലയാളി യുവാവ്​ കുഴഞ്ഞുവീണ് മരിച്ചു

Web Desk
|
29 Jan 2023 5:36 PM GMT

വിവാഹ നിശ്ചയം കഴിഞ്ഞ് പത്ത്​ ദിവസം മുൻപാണ്​ ആഷിഖ് യു.എ.ഇയിൽ തിരിച്ചെത്തിയത്​.

റാസൽഖൈമയിൽ ഫുട്​ബാൾ കളിക്കാൻ തയാറെടുക്കുന്നതിനിടെ​ മലയാളി യുവാവ്​ കുഴഞ്ഞുവീണ് മരിച്ചു. നിലമ്പൂർ വടപുരം ചിറ്റങ്ങാടൻ വീട്ടിൽ മൂസക്കുട്ടിയുടെയും സോഫിയയുടെയും മകൻ ആഷിഖ് (24) ണ് മരിച്ചത്​.

റാസൽഖൈമ അൽഗൈലിലെ ടർഫിൽ ഇന്ന് വൈകുന്നേരമാണ്​​ ഇദ്ദേഹം കുഴഞ്ഞുവീണത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിവാഹ നിശ്ചയം കഴിഞ്ഞ് പത്ത്​ ദിവസം മുൻപാണ്​ ആഷിഖ് യു.എ.ഇയിൽ തിരിച്ചെത്തിയത്​. മൃതദേഹം ദെയ്ത്​ ആശുപത്രിയിലേക്ക് മാറ്റി.

Similar Posts