ഇന്തോ അറബ് വിമന്‍ എക്സലന്‍സ് പുരസ്കാരം മഞ്ജു വാര്യര്‍ വിതരണം ചെയ്തു
|വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച വനിതകള്‍ക്കായി ഗള്‍ഫ് മാധ്യമം ഏര്‍പ്പെടുത്തിയ ഇന്തോ, അറബ് വിമന്‍ എക്സലന്‍സ് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. കമോണ്‍ കേരള മേളയില്‍ നടി മഞ്ജുവാര്യരാണ് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്.
വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വനിത പ്രതിഭകള്‍ക്കാണ് ഗള്‍ഫ് മാധ്യമം കമോണ്‍ കേരള വേദിയില്‍ ആദരമര്‍പ്പിച്ചത്. ഭരണനിര്‍വഹണം, സംരംഭകത്വം, കല, വിനോദം തുടങ്ങിയ മേഖലകളില്‍ കഴിവ് തെളിയിച്ച നാല് പേരെയാണ് ഇത്തവണ പുരസ്കാരത്തിന് തെരഞ്ഞെടുത്ത്. മലയാളി സിനിമാതാരം മഞ്ജു വാര്യരര്‍ പുരസ്കാരം കൈമാറി.
സൗദി അറേബ്യ ശൂറ കൗണ്‍സിലംഗം ലിന അല്‍ മഈന, സുല്‍ത്താന്‍ ബിന്‍ അലി അല്‍ ഉവൈസ് റിയല്‍ എസ്റ്റേറ്റ് സി.ഇ.ഒ ഹലീമ ഹുമൈദ് അല്‍ ഉവൈസ് എന്നിവര്‍ അറബ് മേഖലയില്‍നിന്ന് പുരസ്കാരത്തിന് അര്‍ഹരായി. ശീമാട്ടി ഉടമ ബീന കണ്ണന്, സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ ജുമാന ഖാന് എന്നിവര്‍ ഇന്ത്യയില്‍നിന്ന് പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടു.