ഷാർജയിൽ നേരിയ ഭൂചലനം
|റിക്ടർ സ്കെയിലിൽ 2.4 തീവ്രത രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
ഷാർജ: അൽ ബത്തീഹില് നേരിയ ഭൂചലനം. ഇന്ന് ഉച്ചക്ക് 3.30നാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 2.4 തീവ്രത രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാൽ ജനങ്ങൾക്ക് ഭൂചലനം അനുഭവപ്പെട്ടില്ല. 2.5ൽ കുറവ് തീവ്രതയുള്ള ഭൂചലനങ്ങൾ സാധാരണ രീതിയിൽ അനുഭവപ്പെടാറില്ലെന്ന് നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. അതേ സമയം കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളിൽ ഏതൊരു ചെറു ഭൂചലനവും രേഖപ്പെടുത്തും.
കഴിഞ്ഞ ദിവസം ഇറാനിലെ കിഷിൽ അനുഭവപ്പെട്ട ഭൂചലനം രണ്ട് തവണ യു.എ.ഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലും അനുഭവപ്പെട്ടിരുന്നു. ഇറാൻ ഭൂകമ്പത്തിൽ ഇറാനിലെ ചില പ്രദേശങ്ങൾ ഭൂകമ്പ സാധ്യതാ സോണിലാണ് ഉൾപ്പെടുന്നത്. ഇറാനിലെ ഭൂചലനത്തിന്റെ പ്രകമ്പനം യു.എ.ഇയിലുടനീളം അനുഭവപ്പെടുന്ന സാഹചര്യമുണ്ട്. കഴിഞ്ഞ വർഷവും ഈ സമയത്ത് യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ ചെറിയ ഭൂചലനങ്ങൾ അനുഭവപ്പെട്ടിരുന്നു. ഫുജൈറ, ഉമ്മുൽഖുവൈൻ തുടങ്ങിയ സ്ഥലങ്ങളിലാണ് ചലനം അനുഭവപ്പെട്ടത്.
Minor earthquake recorded in Sharjah