UAE
റാശിദ്​ റോവർ പ്രവർത്തനം വിജയകരം; ആദ്യ സന്ദേശം ലഭിച്ചു
UAE

'റാശിദ്​ റോവർ' പ്രവർത്തനം വിജയകരം; ആദ്യ സന്ദേശം ലഭിച്ചു

Web Desk
|
14 Dec 2022 5:51 PM GMT

ഭൗമോപരിതലത്തിൽ നിന്നും 4.4ലക്ഷം കി.മീറ്റർ ദൂരെ നിന്നാണ്​ സന്ദേശം എത്തിയത്

ദുബൈ: കഴിഞ്ഞ ദിവസം വിജയകരമായി വിക്ഷേപിച്ച അറബ്​ ലോകത്തെ ആദ്യ ചന്ദ്രദൗത്യ പേടകമായ 'റാശിദ്​ റോവറി'ൽ നിന്ന്​ ആദ്യ സന്ദേശം ലഭിച്ചതായി യു.എ.ഇ. ദുബൈ ഖവാനീജിലെ മുഹമ്മദ്​ ബിൻ റാശിദ്​ സ്​പെയ്​സ്​ സെന്‍ററിലേക്കാണ് ​ആദ്യ സന്ദേശ​മെത്തിയത്​. റാശിദ് റോവറിന്‍റെ ഇതുവരെയുള്ള പ്രവർത്തനം തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

റാശിദിൽ നിന്ന്​ ആദ്യ സന്ദേശം ലഭിച്ച വിവരം യു.എ.ഇ വൈസ്​ പ്രസിഡന്‍റും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം ട്വിറ്ററിലൂടെയാണ്​ വെളിപ്പെടുത്തിയത്​. ഭൗമോപരിതലത്തിൽ നിന്നും 4.4ലക്ഷം കി.മീറ്റർ ദൂരെ നിന്നാണ്​ സന്ദേശം എത്തിയത്​. പേടകത്തിന്‍റെ എല്ലാ സംവിധാനങ്ങളും ഉപകരണങ്ങളും ശരിയായ രീതിയിൽ പ്രവർത്തിക്കുന്നതായും ശൈഖ്​ മുഹമ്മദ്​ ട്വീറ്റിൽ വ്യക്​തമാക്കി. അടുത്ത മാസങ്ങളിൽ ചന്ദ്രനിൽ ഇറങ്ങാനുള്ള തയ്യാറെടുപ്പിനായി ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു തുടങ്ങിയതായും ശൈഖ്​ മുഹമ്മദ്​ അറിയിച്ചു.

ഞായറാഴ്ച രാവിലെ യു.എ.ഇ സമയം 11.38നാണ്​ യു.​എ​സി​ലെ ഫ്ലോ​റി​ഡ​യി​ലെ കെ​ന്ന​ഡി സ്​​പേ​സ്​ സെ​ന്‍റ​റി​ൽ​നി​ന്ന്​ റാശിദ്​ വിക്ഷേപിച്ചത്​. മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ സ്​​പേ​സ്​ സെ​ന്‍റ​റി​ലെ എ​ൻ​ജി​നീ​യ​ർ​മാർ നിർമിച്ച പേടകം 2023 ഏപ്രിലോടെ വിജയകരമായി ചന്ദ്രനിൽ എത്തുമെന്നാണ്​ പ്രതീക്ഷ.​​ പേടകത്തിൽ നിന്ന്​ ആദ്യ സന്ദേശം പുറത്തുവന്നത്​ ചന്ദ്രനിൽ വിജയകരമായി എത്തുമെന്ന പ്രതീക്ഷകൾക്ക്​ കൂടുതൽ ജീവൻ പകർന്നിരിക്കുകയാണ്​. ചന്ദ്രന്‍റെ വടക്കുകിഴക്കൻ ഭാഗം പര്യവേക്ഷണം നടത്താനാണ്​ റോവർ പ്രധാനമായും ലക്ഷ്യമിടുന്നത്​.

Similar Posts