ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ദുബൈയില്‍ 200ല്‍ പരം വൃക്ഷത്തൈകള്‍ നട്ടു
|ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ദുബൈയിലെ ജബല്‍അലി മുനിസിപ്പാലിറ്റിയുടെ സീവേജ് പ്ലാന്റുമായി സഹകരിച്ച്, വിവിധ സംഘടനകള്‍ 200ല്‍ പരം വൃക്ഷത്തൈകള്‍ നട്ടു.
ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5ന് ജബല്‍ അലി മുനിസിപ്പാലിറ്റിയുടെ സീവേജ് പ്ലാന്റ് പരിസരത്താണ് 200ല്‍ പരം ഗാഫ്, വേപ്പ് മരങ്ങള്‍ നട്ടുപിടിപ്പിച്ചത്. പരിസ്ഥിതിയുമായി ലയിച്ചുപോകുന്ന നൂറുശതമാനം ബയോഡീഗ്രേഡബിള്‍ ബാഗുകളിലാണ് ചെടികള്‍ എത്തിച്ചത്.
മുനിസിപ്പാലിറ്റിയുടെ സീവേജ് പ്ലാന്റ് ഓപ്പറേഷന് മാനേജര്‍ ഫാത്തിമ അല്‍ ഷംസി , കൈസ് എന്‍ പ്ലസ് ഇന്‍ഷുറന്‍സ് എം.ഡി ദൈവയാനി അരുണാചലം, ഗ്രീന്വാക് സാരഥി ജെ.ജെ ജലാല്‍, ഗ്രീന്‍ ബയോ ബ്ലെന്‍ഡ് ദുബൈ ഓപ്പറേഷന് ഹെഡ് ജിജോ ജലാല്‍, ജെറോ, പ്രദീപ്, രാജേഷ്, ഹരി, ഡോ. സുഭാശിഷ് തുടങ്ങി വിവിധ സംഘടനാ പ്രതിനിധികളും കുടുംബാംഗങ്ങളും പങ്കടുത്തു. ഈ വര്‍ഷത്തിനുള്ളില്‍ 10,000 ഗാഫ്, വേപ്പ് മരങ്ങള്‍ നട്ടു പിടിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായി ജെ.ജെ ജലാല്‍ പറഞ്ഞു.