UAE
റാസല്‍ഖൈമയിലെ സിനിമാ തിയേറ്ററുകളില്‍  ഇനി ലഹരിവിരുദ്ധ സന്ദേശങ്ങളും പ്രദര്‍ശിപ്പിക്കും
UAE

റാസല്‍ഖൈമയിലെ സിനിമാ തിയേറ്ററുകളില്‍ ഇനി ലഹരിവിരുദ്ധ സന്ദേശങ്ങളും പ്രദര്‍ശിപ്പിക്കും

Web Desk
|
26 Jun 2022 2:47 AM GMT

മയക്കുമരുന്ന് ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി റാസല്‍ഖൈമയിലെ സിനിമാ തിയേറ്ററുകളില്‍ സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങി അധികൃതര്‍.

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിന(ജൂണ്‍-26)ത്തോടനുബന്ധിച്ച് മാധ്യമ, പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സഹകരണത്തോടെ റാസല്‍ഖൈമ പൊലീസ് നാര്‍ക്കോട്ടിക് വിരുദ്ധ വിഭാഗമാണ് ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്. 'മയക്കുമരുന്ന്: വേദനാജനകമായ അന്ത്യം' എന്ന മുദ്രാവാക്യത്തിന് കീഴിലാണ് ക്യാമ്പയിന്‍ നടക്കുന്നത്.

ക്യാമ്പയിനിന്റെ ഭാഗമായി, തലച്ചേറിന്റെ പ്രവര്‍ത്തനങ്ങളെ വരെ തകരാറിലാക്കുന്ന ഇത്തരത്തിലുള്ള ലഹരിവസ്തുക്കളുടെ ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി അറബിക്, ഇംഗ്ലീഷ്, ചൈനീസ് ഭാഷകളില്‍ ടെക്‌സ്റ്റ് മെസ്സേജുകള്‍ അയക്കുകയും ചെയ്യും.

നിലവില്‍ ലഹരി ഉപയോഗത്തിനടിമപ്പെട്ടവര്‍ക്ക് പിന്തുണ നല്‍കാനായി, അവര്‍ നേരിട്ടോ ബന്ധുക്കള്‍ വഴിയോ ചികിത്സ തേടിയാല്‍ ശിക്ഷാനടപടികളില്‍നിന്ന് അവരെ ഒഴിവാക്കും.

Similar Posts