UAE
ദുബൈയിൽ രണ്ട് ജലഗതാഗത പാതകൾ കൂടി സജ്ജമായി
UAE

ദുബൈയിൽ രണ്ട് ജലഗതാഗത പാതകൾ കൂടി സജ്ജമായി

Web Desk
|
29 July 2024 5:24 PM GMT

ദുബൈയിൽ രണ്ട് ജലഗതാഗത പാതകൾ കൂടി സജ്ജമായി. ദുബൈ ക്രീക്ക് ഹാർബർ മേഖലയിലെ താമസക്കാർക്ക് ഉപകാരപ്പെടുന്ന വിധമാണ് പുതിയ ജലപാതകളെന്ന് ആർ.ടി.എ അറിയിച്ചു. ഇമാർ പ്രോപർട്ടീസുമായി സഹകരിച്ചാണ് ദുബൈയിൽ പുതിയ ജല പാതകൾ വികസിപ്പിച്ചത്. ദുബൈ ക്രീക്ക് ഹാർബറിനും ദുബൈ ഫെസ്റ്റിവൽ സിറ്റിക്കും ഇടയിലാണ് ഒരു ലൈൻ. വാരാന്ത്യ ദിനങ്ങളായ ശനി, ഞായർ ദിവസങ്ങളിൽ വൈകിട്ട് നാല് മുതൽ രാത്രി 11.55 വരെയാണ് സർവിസുണ്ടാുകുക. അൽ ജദ്ദാഫ് മറൈൻ ട്രാൻസ്‌പോർട്ട് സ്റ്റേഷനെയും അൽ ഖോർ മെട്രോ സ്റ്റേഷനേയും ദുബൈ ക്രീക്ക് ഹാർബറുമായി ബന്ധിപ്പിക്കുന്നതാണ് രണ്ടാമത്തെ ലൈൻ. തിങ്കൾ മുതൽ വെള്ളിവരെ രാവിലെ 7.30 മുതൽ 10.50 വരെയും വൈകിട്ട് നാലു മുതൽ രാത്രി 10.50 വരെയുമാണ് ഈ റൂട്ടിൽ സർവിസ്. ഓരോ സ്റ്റോപ്പിനും രണ്ട് ദിർഹമാണ് ടിക്കറ്റ് നിരക്ക്. എമിറേറ്റിലെ വിനോദ കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് ഈ രണ്ട് ലൈനുകളുടെയും രൂപകൽപന ചെയ്തിരിക്കുന്നതെന്ന് ആർ.ടി.എ അറിയിച്ചു.

Related Tags :
Similar Posts