UAE
നിക്ഷേപകർക്ക് കൂടുതൽ വ്യക്തതയോടെ നിക്ഷേപം   നടത്താൻ പുതിയ പ്ലാറ്റ്‌ഫോമുമായി യു.എ.ഇ
UAE

നിക്ഷേപകർക്ക് കൂടുതൽ വ്യക്തതയോടെ നിക്ഷേപം നടത്താൻ പുതിയ പ്ലാറ്റ്‌ഫോമുമായി യു.എ.ഇ

Web Desk
|
5 Dec 2022 7:43 AM GMT

യു.എ.ഇയുടെ വിവിധ മേഖലകളിൽ വിജയകരമായി നിക്ഷേപം നടത്താൻ നിക്ഷേപകരെ സഹായിക്കുന്ന തരത്തിൽ സംയോജിത പ്ലാറ്റ്‌ഫോം ഒരുക്കുമെന്ന് യു.എ.ഇ. സാമ്പത്തിക മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണ് പ്ലാറ്റ്ഫോം പ്രവർത്തിക്കുക്കുക.

കഴിഞ്ഞ ദിവസം ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ അജ്മാനിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനത്തിന് അംഗീകാരം നൽകിയത്.

പുനരുപയോഗ ഊർജം, ഉൽപ്പാദനം, ടൂറിസം, സാങ്കേതികവിദ്യ എന്നിവയടക്കമുള്ള സുപ്രധാന മേഖലകളിലെ നിക്ഷേപകർക്ക് സഹായകരമാകുന്ന വിവരങ്ങൾ സമഗ്രമായി സംയോജിപ്പിച്ച് ലഭ്യമാകുമെന്നതാണ് പ്രധാന സവിശേഷത.

എന്റർടൈൻമെന്റ്, ഇ കൊമേഴ്‌സ്, സ്‌പേസ്, കമ്മ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്‌നോളജി, ആരോഗ്യ സംരക്ഷണം, കാർഷിക സാങ്കേതികവിദ്യ, വിദ്യാഭ്യാസം, മീഡിയ, ലോജിസ്റ്റിക്‌സ്, മെഡിക്കൽ ടൂറിസം, ക്രിയേറ്റീവ് ഇൻഡസ്ട്രീസ്, തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലേയും നിക്ഷേപകർക്ക് പുതിയ സംയോജിത പ്ലാറ്റ്‌ഫോം കൂടുതൽ ഉപകാരപ്പെടും.

Similar Posts