UAE
New Retirement Benefit Plan
UAE

പുതിയ വിരമിക്കൽ ആനുകൂല്യ പദ്ധതി; മൂന്ന് തരത്തിൽ നിക്ഷേപത്തിന് അവസരം

Web Desk
|
5 Sep 2023 7:41 PM GMT

ശരീഅ ഫണ്ടുകളിലും നിക്ഷേപം നടത്താം

യുഎഇയിൽ ജോലിചെയ്യുന്നവർക്ക് സർക്കാർ പ്രഖ്യാപിച്ച പുതിയ വിരമിക്കൽ ആനുകൂല്യ പദ്ധതിയിൽ അംഗമാകുന്നവർക്ക് മൂന്ന് തരം നിക്ഷേപങ്ങൾക്ക് അവസരം നൽകും. ശരീഅത്ത് അടിസ്ഥാനമായി പ്രവർത്തിക്കുന്ന പലിശരഹിത ഫണ്ടുകളിലും നിക്ഷേപിക്കാൻ അംഗങ്ങൾക്ക് അവസരമുണ്ടാകും.

സ്വകാര്യമേഖലയിലും ഫ്രീസോണുകളിലും ജോലി ചെയ്യുന്നവർക്ക് കഴിഞ്ഞദിവസമാണ് യുഎഇ മന്ത്രിസഭ ബദൽ വിരമിക്കൽ ആനുകൂല്യപദ്ധതി പ്രഖ്യാപിച്ചത്. സ്ഥാപനങ്ങൾക്കും, ജീവനക്കാർക്കും പദ്ധതിയിൽ ചേരണമെന്ന് നിർബന്ധമൊന്നുമില്ല. എന്നാൽ, പങ്കാളികളാകുന്നവർക്ക് മൂന്ന് തരത്തിൽ ലാഭമുണ്ടാകുന്ന സ്കീമുകളിൽ നിക്ഷേപം നടത്താൻ അവസരുമുണ്ടാകും.

നിക്ഷേപതുകക്ക് ഭീഷണി തീരെയില്ലാത്ത റിസ്ക് ഫ്രീ നിക്ഷേപങ്ങളിലോ, റിസ്ക് ലെവൽ വളരെ കുറഞ്ഞത്, കൂടിയത്, വളരെ കൂടിയത് എന്നിങ്ങനെ റിസ്കുള്ള ഫണ്ടുകളിലോ നിക്ഷേപം നടത്താം. അതോടൊപ്പം ഇസ്ലാമിക ശരീഅത്ത് അനുസരിച്ച് ലാഭം മാത്രം നൽകുന്ന പലിശരഹിത ശരിഅ കോംപ്ലിയന്റ് പദ്ധതികളിലോ നിക്ഷേപം നടത്താൻ അവസരമുണ്ടാകും.

വിരമിക്കൽ ആനുകൂല്യ പദ്ധതിയിലേക്ക് സ്ഥാപനങ്ങൾ വിഹിതം നൽകും. ഒപ്പം അംഗങ്ങളാകുന്ന ജീവനക്കാരുടെ ഗ്രാറ്റുവിറ്റിയും ഇതിലേക്ക് നിക്ഷേപമായി സ്വീകരിക്കും. ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ നിക്ഷേപതുകക്കുള്ള ലാഭവിഹിതമടക്കമാകും വിരമിക്കൽ ആനുകൂല്യമായി ലഭിക്കുക.

Similar Posts