ബഹിരാകാശ പേടകത്തിലേക്ക് നാലുപേർ കൂടി; സ്വാഗതം ചെയ്ത് നിയാദിയും സംഘവും
|ബഹിരാകാശ നിലയത്തിൽ ആറു മാസം നീണ്ട ബഹിരാകാശ ദൗത്യം അവസാനിപ്പിച്ച് മടക്ക യാത്രക്കുള്ള ഒരുക്കത്തിലാണ് നിയാദി ഉൾപ്പെടെയുള്ളവർ
സ്പേസ് എക്സിന്റെ ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ എത്തിയ നാലു പേർക്ക് വരവേൽപ്പ് നൽകി യു.എ.ഇയുടെ സുൽത്താൻ അൽ നിയാദിയും സംഘവും.. ഇതോടെ ബഹിരാകാശ നിലയത്തിൽ ആറു മാസം നീണ്ട ബഹിരാകാശ ദൗത്യം അവസാനിപ്പിച്ച് മടക്ക യാത്രക്കുള്ള ഒരുക്കത്തിലാണ് നിയാദി ഉൾപ്പെടെയുള്ളവർ.. മാർച്ച് മൂന്നിനാണ് അറബ് ലോകത്തു നിന്നുള്ള ആദ്യ ദീർഘകാല ബഹിരാകാശ സഞ്ചാരിയായ സുൽത്താൻ അൽ നിയാദി ഉൾപ്പെടുന്ന സംഘം ബഹിരാകാശ നിലയത്തിൽ എത്തിയത്.
അമേരിക്കയിൽ നിന്നുള്ള ജാസ്മിൻ മൊഗ്ബെലി, ഡെൻമാർക്ക് പൗരൻ ആൻഡിയാസ് മോഗർസെൻ, ജപ്പാനിലെ സതോഷി ഫുരുകാവ, റഷ്യയിൽ നിന്നുള്ള കോൺസ്റ്റാൻറിൻ ബോറിസോവ് എന്നിവരാണ്പുതുതായി ബഹിരാകാശ കേന്ദ്രത്തിൽ എത്തിയത്. ആറു മാസക്കാലം സംഘം ബഹിരാകാശത്ത് പരീക്ഷണ, നിരീക്ഷണങ്ങളിൽ ഏർപ്പെടും. ബഹിരാകാശ നിലയത്തിെൻറ അറ്റകുറ്റ പണികളും സംഘത്തിന്റെ ചുമതലയാണ്.
സുൽത്താൻ അൽ നിയാദിക്കു പുറമെ നാസയുടെ മിഷൻ കമാൻഡർ സ്റ്റീഫൻ ബോവൻ, പൈലറ്റ് വാറൻ ഹോബർഗ്, റഷ്യൻ ബഹിരാകാശ യാത്രികൻ ആൻഡ്രേ ഫെഡ് യാവേവ് എന്നിവർ സെപ്റ്റംബർ ഒന്നിനാണ് ബഹിരാകാശ നിലയത്തിൽ നിന്ന് ഭൂമിയിലേക്ക്യാത്രതിരിക്കുക. ഏറ്റെടുത്ത എല്ലാ ലക്ഷ്യങ്ങളും പൂർത്തീകരിക്കാൻ സാധിച്ചതിന്റെ ആവേശത്തിലാണ് നിയാദിയുടെയും സംഘത്തിന്റെയും ഭൂമിയിലേക്കുള്ള മടക്കയാത്ര.