UAE
നാട്ടില്‍ പോകാന്‍ അവധി നല്‍കിയില്ല;   ഉടമയെ വധിച്ച ജീവനക്കാരന് ജീവപര്യന്തം
UAE

നാട്ടില്‍ പോകാന്‍ അവധി നല്‍കിയില്ല; ഉടമയെ വധിച്ച ജീവനക്കാരന് ജീവപര്യന്തം

Web Desk
|
26 April 2022 8:35 AM GMT

നാട്ടില്‍ പോകാന്‍ അവധി നല്‍കാത്തതിന് വര്‍ക്ക്‌ഷോപ്പ് ഉടമയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ജീവനക്കാരന് ദുബൈയില്‍ ജീവപര്യന്തം തടവ് ശിക്ഷ. കിഴക്കന്‍ യൂറോപ് സ്വദേശിയായ ഏഷ്യന്‍ വംശജനാണ് ദുബൈ ക്രിമിനല്‍ കോടതി ശിക്ഷവിധിച്ചത്.

2020 ജൂണിലാണ് കേസിനസ്പദമായ സംഭവം. അവധി നല്‍കുന്നത് സംബന്ധിച്ച തര്‍ക്കത്തിനൊടുവില്‍ ഗാരേജിന്റെ ഓഫീസിലിട്ട് ജീവനക്കാരന്‍ ഉടമയെ കത്തിയും കത്രികയും ഉപയോഗിച്ച് കുത്തികൊല്ലുകയായിരുന്നു.

പിന്നീട്, ചുറ്റിക കൊണ്ട് തലയടിച്ച് തകര്‍ത്തു. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ അയാളുടെ രാജ്യത്തിന്റെ കോണ്‍സുലേറ്റ് പരിസരത്തുനിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Similar Posts