UAE
പാസ്‌പോര്‍ട്ടില്‍ താമസവിസ പതിക്കുന്ന  രീതി യു.എ.ഇ ഇന്നുമുതല്‍ നിര്‍ത്തലാക്കും
UAE

പാസ്‌പോര്‍ട്ടില്‍ താമസവിസ പതിക്കുന്ന രീതി യു.എ.ഇ ഇന്നുമുതല്‍ നിര്‍ത്തലാക്കും

Web Desk
|
11 April 2022 10:42 AM GMT

പ്രവാസികളുടെ പാസ്‌പോര്‍ട്ടില്‍ താമസവിസ പതിക്കുന്ന പതിവ് രീതി ഇന്നുമുതല്‍ യു.എ.ഇ നിര്‍ത്തലാക്കും. ഇനി മുതല്‍ വിസക്ക് പകരം ഔദ്യോഗിക തിരിച്ചറിയല്‍ രേഖയായ എമിറേറ്റ്‌സ് ഐഡി മതിയാകും. നാളെ മുതലാണ് പുതിയ വിസ അടിക്കാനും പുതുക്കാനും അപേക്ഷയ്‌ക്കൊപ്പം പാസ്‌പോര്‍ട്ട് കൈമാറേണ്ടി വരില്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് പാസ്‌പോര്‍ട്ടില്‍ താമസവിസ സ്റ്റാമ്പ് ചെയ്യുന്ന പതിവ് നിര്‍ത്തലാക്കുകയാണെന്ന് ഫെഡറല്‍ അതോറിറ്റി അറിയിച്ചത്. പുതിയ നിയമം പ്രാബല്യത്തിലാവുന്നതോടെ താമസവിസ കാണിക്കേണ്ട സാഹചര്യങ്ങളിലെല്ലാം എമിറേറ്റ്‌സ് ഐഡി ഉപയോഗിച്ചാല്‍ മതിയാകും.

ഈ പുതിയ നീക്കത്തിലൂടെ റെസിഡന്‍സി രേഖകള്‍ ലഭിക്കുന്നതിനുള്ള പരിശ്രമങ്ങളും സമയവും 30 മുതല്‍ 40 ശതമാനം വരെ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

ഏറ്റവും പുതിയ എമിറേറ്റ്സ് ഐഡികളില്‍ വ്യക്തിപരവും തൊഴില്‍പരവുമായ വിവരങ്ങളും, ഇഷ്യൂ ചെയ്യുന്ന സ്ഥാപനത്തിന്റെ വിവരങ്ങളുമെല്ലാം അടങ്ങിയിട്ടുണ്ടാകും.

Similar Posts