UAE
യു.എ.ഇയിലെ ഇന്ത്യൻ പ്രവാസികളുടെ എണ്ണം 35 ലക്ഷം കടന്നു; പുതുതായി എത്തിയത്​ 1,30,000 പേർ
UAE

യു.എ.ഇയിലെ ഇന്ത്യൻ പ്രവാസികളുടെ എണ്ണം 35 ലക്ഷം കടന്നു; പുതുതായി എത്തിയത്​ 1,30,000 പേർ

Web Desk
|
13 Aug 2023 6:27 PM GMT

വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ശനിയാഴ്ച ലോക്സഭയിലാണ്​ ഇക്കാര്യം വ്യക്തമാക്കിയത്

ദുബൈ: യു.എ.ഇയിൽ ഇന്ത്യൻ പ്രവാസികളുടെ എണ്ണം 35 ലക്ഷം കവിഞ്ഞു. ഈ വർഷം 1,30,000 പേർ കൂടി എത്തിയതോടെ ഇന്ത്യക്കാരുടെ എണ്ണം​ 35,54,000 ആയി ഉയർന്നു. ഏറ്റവും കൂടുതൽ ഇന്ത്യക്കാർ ചേക്കേറിയ വിദേശരാജ്യം കൂടിയാണ്​ യു.എ.ഇ. ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ശനിയാഴ്ച ലോക്സഭയിലാണ്​ ഇക്കാര്യം വ്യക്തമാക്കിയത്​. യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്​, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളിൽ മാത്രമായി നിലവിൽ 80 ലക്ഷത്തോളം ഇന്ത്യക്കാർ​ ജീവിക്കുന്നതായും മന്ത്രി അറിയിച്ചു.

പുറം രാജ്യങ്ങളിൽ ജോലി അന്വേഷിക്കുന്ന ഇന്ത്യക്കാരുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ്​ യു.എ.ഇ. ഇന്ത്യക്കാരായ പ്രവാസി തൊഴിലാളികളുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കേന്ദ്ര സർക്കാർ ദുബൈ, റിയാദ്, ജിദ്ദ, ക്വാലാലംപൂർ എന്നിവിടങ്ങളിൽ വിദേശ ഇന്ത്യൻ സഹായ കേന്ദ്രങ്ങൾ സ്ഥാപിച്ചതായും മന്ത്രി മുരളീധരൻ അറിയിച്ചു. അതേസമയം, ഇന്ത്യ മറ്റൊരു സ്വാതന്ത്ര്യദിനാഘോഷത്തിന്​ ഒരുങ്ങുമ്പോൾ വിദേശ രാജ്യങ്ങളിലേക്കുള്ള ഇന്ത്യൻ പ്രഫഷണലുകളുടെ പലായനം കടുത്ത ചില ചോദ്യങ്ങളും ഉയർത്തുന്നുണ്ട്​. 1.4 ശതകോടി സാമ്പത്തിക ശക്തിയുള്ള രാജ്യത്തിന്‍റെ വികസനത്തെ മന്ദഗതിയിലാക്കുന്ന പ്രവണതയാണ്​ തൊഴിൽ തേടിയുള്ള വർധിച്ച പലായനമെന്നും കേന്ദ്രസർക്കാർ നിരീക്ഷിക്കുന്നു


Similar Posts