ഇന്ത്യ- യുഎഇ സെപ കരാറിന് ഒരു വയസ്; ഡോക്യൂമെന്ററി ഒരുക്കി ദൂരദർശനും വാമും
|വിവിധ രാജ്യങ്ങളുമായി സെപ കരാർ ഒപ്പിടാൻ യുഎഇ തീരുമാനിച്ചപ്പോൾ ആദ്യം തെരഞ്ഞെടുത്തത് ഇന്ത്യയെയാണ്.
ദുബൈ: ഇന്ത്യയും യുഎഇയും തമ്മിൽ ഒപ്പിട്ട സമഗ്ര വാണിജ്യ സഹകരണ കരാറിന് ഒരു വയസ്. സെപ കരാറിന്റെ വാർഷികത്തോട് അനുബന്ധിച്ച് ദൂർദർശനും യുഎഇ ഔദ്യോഗിക വാർത്താ ഏജൻസിയായ വാമും ചേർന്ന് തയാറാക്കിയ ഡോക്യുമെന്ററി ഇന്ന് സംപ്രേഷണം ചെയ്തു.
വിവിധ രാജ്യങ്ങളുമായി സെപ കരാർ ഒപ്പിടാൻ യുഎഇ തീരുമാനിച്ചപ്പോൾ ആദ്യം തെരഞ്ഞെടുത്തത് ഇന്ത്യയെയാണ്. ആയിരക്കണക്കിന് വർഷം പഴക്കമുള്ളതാണ് അറബികളും ഇന്ത്യയും തമ്മിലെ വാണിജ്യബന്ധം എന്നതാണ് ഇതിന് കാരണമായി ഇരു രാജ്യങ്ങളും ചൂണ്ടാക്കാട്ടിയത്. സെപ കരാറിന്റെ വാർഷികം പ്രമാണിച്ച് തയാറാക്കിയ ഡോക്യുമെന്ററിയും ഇക്കാര്യം ഊന്നിപ്പറയുന്നുണ്ട്.
ഡോക്യൂമെന്ററി തിങ്കളാഴ്ച രാത്രി ഇന്ത്യൻ സമയം എട്ട് മണിക്ക് ഡി.ഡി ഇന്ത്യ സംപ്രേഷഷണം ചെയ്തു. വാമിന്റെ സോഷ്യമീഡിയ ചാനലുകളിലും ഡോക്യുമെന്ററി കാണാം. യുഎഇ അന്താരാഷ്ട്ര വാണിജ്യ മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സയൂദി, കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ, അംബാസഡർമാരായ സഞ്ജയ് സുധീർ, ഡോ. അഹമ്മദ് അൽ ബന്ന. മുൻ വാണിജ്യ സെക്രട്ടറി ബി.വി.ആർ സുബ്രമണ്യൻ തുടങ്ങിയവർ ഡോക്യുമെന്ററിയിൽ സംസാരിക്കുന്നുണ്ട്. മാധ്യമരംഗത്ത് പ്രസാർഭാരതിയും വാമും ഒപ്പിട്ട ധാരണാപത്രത്തിന്റെ ഭാഗം കൂടിയാണ് ഈ ഡോക്യുമെന്ററി.