![ECH on Oommen Chandy ECH on Oommen Chandy](https://www.mediaoneonline.com/h-upload/2023/07/22/1380319-2c09322f-533a-4994-964e-486354c2c3e6.webp)
ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു
![](/images/authorplaceholder.jpg?type=1&v=2)
ദുബൈയിലെ പ്രമുഖ സർക്കാർ സേവനദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഖിസൈസിലെ ഓഫിസ് അങ്കണത്തിലാണ് മൗനപ്രാർഥനയും, അനുശോചന സമ്മേളനവും നടന്നത്.
ഓഫീസ് അങ്കണത്തിൽ സ്ഥാപിച്ചിട്ടുള്ള ഉമ്മൻ ചാണ്ടിയുടെ കൂറ്റൻ ഫ്ലെക്സിനു മുന്നിൽ പ്രവാസികളും സ്വദേശികളുൾപ്പെടെ സാമൂഹിക സാംസ്‌കാരിക വാണിജ്യ രംഗത്തെ പ്രമുഖർ മൗന പ്രാർത്ഥന നടത്തി.
സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് ദുബൈ എമിറേറ്റ്സ് ടവേഴ്സ് ഹോട്ടലിൽ ദുബൈ ഭരണാധികാരിയും , കീരീടാവകാശിയുമൊത്ത് ഇരിക്കുന്ന ചിത്രമാണ് അനുശോചന ഫ്ലെക്സിലുള്ളത്.
ഇ.സി.എച്ഛ് ഡിജിറ്റൽ സി.ഇ.ഒ ഇഖ്ബാൽ മാർക്കോണിയുടെ സാന്നിധ്യത്തിൽ നടന്ന മൗന പ്രാർഥനക്ക് ശേഷം അനുസ്മരണത്തിൽ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരായ ഗായകൻ അജയ്‌ഗോപാൽ, ബഷീർ തിക്കോടി, സുലൈമാൻ മതിലകം, സലാം കൊടിയത്തൂർ, ഗഫൂർ എം ഖയ്യാം, റിജിലേഷ് എന്നിവർ സംസാരിച്ചു.