UAE
ചിട്ടി നിലച്ചെന്ന പരാമർശം തെറ്റ്; കെഎസ്എഫ്ഇ പ്രവാസി ചിട്ടിയിൽ വിശദീകരണവുമായി നോർക്ക
UAE

ചിട്ടി നിലച്ചെന്ന പരാമർശം തെറ്റ്; കെഎസ്എഫ്ഇ പ്രവാസി ചിട്ടിയിൽ വിശദീകരണവുമായി നോർക്ക

Web Desk
|
7 Jun 2022 4:40 PM GMT

പ്രവാസി ചിട്ടിയിലേക്ക് പണമയക്കുന്നതിന് തടസമാവുന്ന ആർബിഐ ചട്ടങ്ങളെ കുറിച്ചാണ് താൻ പറഞ്ഞതെന്ന് പി ശ്രീരാമ കൃഷ്ണൻ വിശദീകരിച്ചു.

ദുബൈ: കെഎസ്എഫ്ഇ പ്രവാസി ചിട്ടി നിലച്ചു എന്ന പരാർശത്തിൽ വിശദീകരണവുമായി നോർക്ക റൂട്ട്‌സ് വൈസ് ചെയർമാൻ പി ശ്രീരാമ കൃഷ്ണൻ. പ്രവാസി ചിട്ടിയിലേക്ക് പണമയക്കുന്നതിന് തടസമാവുന്ന ആർബിഐ ചട്ടങ്ങളെ കുറിച്ചാണ് താൻ പറഞ്ഞതെന്ന് വൈസ് ചെയർമാൻ വിശദീകരിച്ചു. കഴിഞ്ഞദിവസം ദുബൈയിലെ മാധ്യമപ്രവർത്തകരുമായി ഓൺലൈനിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് കെഎസ്എഫ്ഇ പ്രവാസി ചിട്ടിയിൽ പണമടക്കാൻ നേരിടുന്ന പ്രശ്‌നങ്ങളെ പറ്റി വിശദീകരിക്കവെ പ്രവാസി ചിട്ടി നിലച്ചിരിക്കുന്നു എന്ന് നോർക്ക റൂട്ട്‌സ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ പരാമർശം നടത്തിയത്. ഇത് വിവാദമായ സാഹരച്യത്തിലാണ് വിശദീകരണം.

പ്രവാസികൾക്ക് മണി എക്‌സ്‌ചേഞ്ചുകൾ വഴി പ്രവാസി ചിട്ടിയിൽ പണമടക്കാൻ ആർബിഐ നിയമങ്ങൾ തടസം നിൽക്കുന്നു എന്നാണ് താൻ പറഞ്ഞത്. എന്നാൽ, പ്രവാസി ചിട്ടി നിലച്ചുവെന്നും നിക്ഷേപകരുടെ പണം തിരിച്ചുനൽകുമെന്നും വാർത്തകളിൽ വന്നത് തെറ്റിദ്ധാരണയുണ്ടാക്കിയെന്ന് അദ്ദേഹം വിശദീകരിച്ചു. പ്രവാസികൾ ഇപ്പോഴും ഓൺലൈൻ വഴി പ്രവാസി ചിട്ടികളിൽ ചേരാനും പണമടക്കാനും സൗകര്യമുണ്ടെന്ന് ശ്രീരാമകൃഷ്ണൻ പറഞ്ഞു. ആരംഭിച്ച് രണ്ടുവർഷം കൊണ്ടുതന്നെ പ്രവാസികളിൽ വൻ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. നിലവിൽ 1507 ചിട്ടികളിലായി 55165 വരിക്കാരുണ്ടെന്നും പി ശ്രീരാമകൃഷ്ണൻ പറഞ്ഞു.

Related Tags :
Similar Posts