UAE
യുഎഇയിൽ ഇന്ത്യക്കാർക്ക് അവധി ദിവസങ്ങളിലും പാസ്‌പോർട്ട് സേവനങ്ങൾ: നടപടി സ്വീകരിച്ചതായി വി.മുരളീധരൻ
UAE

യുഎഇയിൽ ഇന്ത്യക്കാർക്ക് അവധി ദിവസങ്ങളിലും പാസ്‌പോർട്ട് സേവനങ്ങൾ: നടപടി സ്വീകരിച്ചതായി വി.മുരളീധരൻ

Web Desk
|
20 Jan 2023 6:18 PM GMT

വർഷത്തിൽ എല്ലാ ദിവസവും പ്രവർത്തിക്കുന്ന ബിഎൽഎസിന്റെ മൂന്ന് കേന്ദ്രങ്ങൾ യുഎഇയിൽ സജ്ജമാക്കിയതായി മന്ത്രി അറിയിച്ചു

യുഎഇ യിൽ ഇന്ത്യക്കാർക്ക് അവധി ദിവസങ്ങളിലും പാസ്പോർട്ട് സംബന്ധമായ സേവനങ്ങൾ ലഭ്യമാക്കാനുളള നടപടി സ്വീകരിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. വർഷത്തിൽ എല്ലാ ദിവസവും പ്രവർത്തിക്കുന്ന ബിഎൽഎസിന്റെ മൂന്ന് കേന്ദ്രങ്ങൾ യുഎഇയിൽ സജ്ജമാക്കിയതായി മന്ത്രി അറിയിച്ചു.

ദുബൈയിൽ രണ്ടു കേന്ദ്രങ്ങളിലും ഷാർജയിൽ ഒരിടത്തുമാണ് കേന്ദ്രങ്ങൾ പ്രവർത്തിക്കുക. പ്രവർത്തനം ഈ ആഴ്ചമുതൽ തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു.യുഎഇയിലെ പ്രവാസികൾക്ക് വലിയതോതിൽ ​ഗുണം ലഭിക്കുന്ന നടപടിയാണിതെന്ന് മന്ത്രി വ്യക്തമാക്കി.

"യു.എ.ഇയിലെ തൊഴിലാളികൾക്ക്​ ഏറെ ഉപകാരപ്രദമായ നടപടിയായിരിക്കും ഇത്​. പാസ്​പോർട്ട്​പുതുക്കൽ പോലുള്ള കാര്യങ്ങൾക്ക്​നിലവിൽ അവധി എടുത്ത്​പോകേണ്ട അവസ്ഥയുണ്ടായിരുന്നു. ഇനി മുതൽ ഇത്​ ഇല്ലാതാകും. ഇന്ത്യക്കാരുടെ ക്ഷേമത്തിനായി വിദേശകാര്യ വകുപ്പിന്‍റെ ഇടപെടലിനെ തുടർന്നാണ്​ ഈ സൗകര്യം ഏർപെടുത്തിയത്. ഇന്ത്യക്കാർ കൂടുതലുള്ള രാജ്യം എന്ന നിലയിലാണ്​ യു.എ.ഇയിൽ ഏഴ്​ ദിവസവും സേവനം നൽകുന്നത്". മുരളീധരൻ കൂട്ടിചേർത്തു.

യു.എ.ഇയിലെ വിവിധ പരിപാടികളിലും മുരളീധരൻ പ​ങ്കെടുത്തു. ഇന്ത്യൻ കോൺസുലേറ്റിൽ വിവിധ സംഘടന നേതാക്കളുമായി കൂടി​ക്കാഴ്​ച നടത്തി. യു.എ.ഇയിലെ മലയാളി സംഘടനകളുടേതുൾപെടെ പ്രതിനിധികൾ പ​ങ്കെടുത്തു. വിമാനനിരക്ക്​വർധനവ്​, പ്രവാസി വോട്ടവകാശം തുടങ്ങിയ വിഷയങ്ങൾ വീണ്ടും മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. വിവിധ പരിപാടികളിൽ കോൺസുൽ ജനറൽ ഡോ. അമൻപുരി, മുൻ കോൺസുൽ ജനറൽ വിപുൽ തുടങ്ങിയവരും പ​ങ്കെടുത്തു.

Similar Posts