UAE
കെ-റെയിൽ; പ്രവാസി നിക്ഷേപകരെ പരിഗണിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്  പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം
UAE

കെ-റെയിൽ; പ്രവാസി നിക്ഷേപകരെ പരിഗണിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം

Web Desk
|
15 Feb 2022 7:01 AM GMT

നാടിന്റെ വളർച്ചയ്‌ക്കൊപ്പം മെച്ചപ്പെട്ട ജീവിതാന്തരീക്ഷം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് സർക്കാരുമായി കൈകോർക്കുവാൻ പ്രവാസികൾ ലക്ഷ്യമിടുന്നതെന്ന് സലാം പാപ്പിനിശ്ശേരി വിശദമാക്കി

കെ-റെയിൽ; പ്രവാസി നിക്ഷേപകരെ പരിഗണിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഗ്ലോബൽ പ്രവാസി അസോസിയേഷനും ഗൾഫ് മലയാളി ഫെഡറേഷനും സംയുകതമായി പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം സമർപ്പിച്ചു. കേരളത്തിന്റെ വികസന ചരിത്രത്തിൽ അടയാളപ്പെടുത്താൻ പോകുന്ന കെ-റെയിൽ പദ്ധതിയിലും കേരളത്തിന്റെ പുതിയ ടൂറിസം പ്രോജക്ടുകളിലും പ്രവാസികളായ വിദേശ നിക്ഷേപകരെ കൂടി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗ്ലോബൽ പ്രവാസി അസോസിയേഷൻ ചെയർമാൻ സലാം പാപ്പിനിശ്ശേരി ഗൾഫ് മലയാളി ഫെഡറേഷൻ യു.എ.ഇ ജനറൽ സെക്രട്ടറി നിഹാസ് ഹാഷിം കല്ലറ, ഗൾഫ് മലയാളി ഫെഡറേഷൻ വെൽഫയർ കൺവീനർ അബ്ദുൽ സലാം കലനാട് എന്നിവർ ചേർന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന് നേരിട്ട് നിവേദനം സമർപ്പിച്ചു. നാടിന്റെ വളർച്ചയ്‌ക്കൊപ്പം മെച്ചപ്പെട്ട ജീവിതാന്തരീക്ഷം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് സർക്കാരുമായി കൈകോർക്കുവാൻ പ്രവാസികൾ ലക്ഷ്യമിടുന്നതെന്ന് സലാം പാപ്പിനിശ്ശേരി വിശദമാക്കി.

Related Tags :
Similar Posts