ഷാർജയിൽ സംഘടിപ്പിക്കുന്ന ഗൾഫ് മാധ്യമം 'കമോൺ കേരള' യുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ
|ഈ മാസം 19 മുതൽ 21 വരെ ഷാർജ എക്സ്പോ സെന്ററിലാണ് ഗൾഫ് മാധ്യമം കമോൺ കേരളയുടെ അഞ്ചാം എഡിഷന് തുടക്കമാവുക
ഷാർജയിൽ സംഘടിപ്പിക്കുന്ന ഗൾഫ് മാധ്യമം 'കമോൺ കേരള' യുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്. ഗൾഫിലെ ഏറ്റവും വലിയ വാണിജ്യ, സാംസ്കാരിക മേളഷാർജ ഗവർമെന്റ് റിലേഷൻസ് വകുപ്പ് എക്സിക്യൂട്ടീവ് ചെയർമാൻ ഉദ്ഘാടനം ചെയ്യുമെന്ന് ഗൾഫ് മാധ്യമം അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഈ മാസം 19 മുതൽ 21 വരെ ഷാർജ എക്സ്പോ സെന്ററിലാണ് ഗൾഫ് മാധ്യമം കമോൺ കേരളയുടെ അഞ്ചാം എഡിഷന് തുടക്കമാവുക. ഇതിന് മുന്നോടിയായി മേയ് 18 ന് ഷാർജ ചേംബർ ഓഫ് കോമേഴ്സ് ഹാളിൽ വ്യവസായ രംഗത്തെ പ്രമുഖർ അണിനിരക്കുന്ന നിക്ഷേപക സംഗമം നടക്കും. 19 ന് വൈകുന്നേരം നാലിന് ഷാർജ ഗവൺമെന്റ് റിലേഷൻസ് വകുപ്പ് എക്സിക്യൂട്ടീവ് ചെയർമാൻ ശൈഖ് ഫാഹിം ബിൻ സുൽത്താൻ ബിൻ ഖാലിദ് അൽ ഖാസിമി മേളയുടെ ഉദ്ഘാടനം നിർവഹിക്കുമെന്ന് ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി കെ ഹംസ അബ്ബാസ്, മീഡിയവൺ-ഗൾഫ് മാധ്യമം ജി സി സി ഡയറക്ടർ സലീം അമ്പലൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഷാർജ ഭരണാധികാരിയുടെ രക്ഷകർതൃത്വത്തിലാൺ കമോൺ കേരള അരങ്ങേറുന്നത്.
മൂന്ന് ദിവസവും രാവിലെ പത്ത് മുതൽ രാത്രി പത്തുവരെ നീളുന്ന വൈവിധ്യമാർന്ന പരിപാടികൾ മേളയിലുണ്ടാകുമെന്ന് സംഘാടകർ പറഞ്ഞു. മാധ്യമം ബിസിനസ് ഓപ്പറേഷൻ ഗ്ലോബൽ ഹെഡ് കെ. മുഹമ്മദ് റഫീഖ്, ഹൈലൈറ്റ് സി ഇ ഒ അജിൽ മുഹമ്മദ്, ജോയ് ആലുക്കാസ് ഇന്റർനാണൽ ഓപ്പറേഷൻസ് ജനറൽ മാനേജർ ജസ്റ്റിൻ സണ്ണി, സ്മാർട്ട് ട്രാവൽസ് എം ഡി അഫി അഹ്മദ്, ഷാർജ എക്സ്പോ സെന്റർ ബിസിനസ് ഡവലപ്മെന്റ് മാനേജർ സന്ദീപ് ബോലാർ'ഗൾഫ് മാധ്യമം' -മീഡിയവൺ എക്സിക്യുട്ടീവ് കമ്മിറ്റി വൈസ് ചെയർമാൻ ഡോ. അബ്ദുൽ സലാം ഒലയാട്ട്, ഗൾഫ് മാധ്യമം കൺട്രി ഹെഡ് ഹാഷിം ജെ.ആർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.