UAE
UAE
യു.എ.ഇയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ അവശ്യസാധന വില വർധിക്കിപ്പിക്കില്ല
|17 Jan 2023 7:59 AM GMT
200ൽ അധികം ഉൽപന്നങ്ങൾക്ക് ഈ വർഷം മുഴുവൻ വിലയിൽ മാറ്റമുണ്ടാകില്ല
യു.എ.ഇയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ അവശ്യസാധന വില വർധിക്കിപ്പിക്കില്ലെന്ന് പ്രഖ്യാപനം. 200ൽ അധികം ഉൽപന്നങ്ങൾക്കാണ് ഈ വർഷം മുഴുവൻ വിലയിൽ മാറ്റമില്ലാതെ തുടരുക. ആഗോള പണപ്പെരുപ്പ നിരക്ക് മറികടക്കാനും യു.എ.ഇ നിവാസികൾക്ക് മികച്ച പിന്തുണ നൽകാനും ലക്ഷ്യമിട്ടാണ് ലുലു ഗ്രൂപ്പ് നിത്യോപയോഗ ഉൽപ്പന്നങ്ങൾക്ക് 'പ്രൈസ് ലോക്ക്' കാമ്പെയ്ൻ പ്രഖ്യാപിച്ചത്.
ഈ വർഷം അവസാനം വരെ രാജ്യത്തെ എല്ലാ ലുലു ഔട്ടലെറ്റുകളിലും ദൈനംദിന ഉൽപ്പന്നങ്ങളുടെ വിലയിൽ വർദ്ധനവ് ഉണ്ടാകില്ല. ഉപഭോക്താക്കളുടെ സംതൃപ്തി സംരക്ഷിക്കുന്ന പദ്ധതി പ്രഖ്യാപിക്കുന്നതിൽ ലുലു ഗ്രൂപ്പിന് അതിയായ സന്തോഷമുണ്ടെന്ന് ലുലു ദുബൈ ഡയരക്ടർ സലിം എം.എ അറിയിച്ചു.