സ്വദേശിവത്കരണം; സ്വകാര്യ കമ്പനികൾക്ക് ജൂലൈയിൽ തന്നെ അർദ്ധ വാർഷിക പിഴ ചുമത്തും
|സ്വദേശിവത്കരണം ഓരോ ആറ് മാസത്തിലും 1 ശതമാനം വീതം പൂർത്തിയാക്കണം
യു.എ.ഇയിൽ സ്വകാര്യ കമ്പനികളിലെ സ്വദേശിവത്കരണത്തിന്റെ ലക്ഷ്യം പൂർത്തിയാക്കാത്തവർക്ക് ജൂലൈയിൽ തന്നെ അർദ്ധ വാർഷിക പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്.
സ്വദേശിവത്കരണം ഓരോ ആറ് മാസത്തിലും 1 ശതമാനം വീതം പൂർത്തിയാക്കി വർഷാവസാനത്തോടെ 2 ശതമാനം എന്ന ലക്ഷ്യം കൈവരിക്കണമെന്നാണ് പുതിയ ഭേതഗതിയിൽ പറയുന്നത്.
നിർണയിച്ച ലക്ഷ്യങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്ന സ്വകാര്യ കമ്പനികൾക്ക് ജൂലൈ 1ഓടെ നിയമിക്കാത്ത ഓരോ യു.എ.ഇ പൗരനും 7,000 ദിർഹം വീതം പിഴ ചുമത്തും.
ഇതു പ്രകാരം 50 ജീവനക്കാരോ അതിൽ കൂടുതലോ തൊഴിലാളികളുള്ള കമ്പനികൾ ജൂലൈയോടെ 1ശതമാനവും ഡിസംബറോടെ 2 ശതമാനവുമായി സ്വദേശി തൊഴിലാളികളുടെ എണ്ണം ഉയർത്തേണ്ടി വരും.
എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പുതിയ സംവിധാനത്തിൽ ഭേദഗതികൾ വരുത്തിയതായി മാനവവിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രി ഡോ. അബ്ദുൾ റഹ്മാൻ അൽ അവാർ ആണ് വ്യക്തമാക്കിയത്.