UAE
![പ്രവാചക ജന്മദിനത്തോടനുബന്ധിച്ച് യു.എ.ഇയിലെ സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു പ്രവാചക ജന്മദിനത്തോടനുബന്ധിച്ച് യു.എ.ഇയിലെ സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു](https://www.mediaoneonline.com/h-upload/2022/09/27/1321835-download-1.webp)
UAE
പ്രവാചക ജന്മദിനത്തോടനുബന്ധിച്ച് യു.എ.ഇയിലെ സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു
![](/images/authorplaceholder.jpg?type=1&v=2)
27 Sep 2022 1:16 PM GMT
ഒക്ടോബർ എട്ടിന് ശനിയാഴ്ചയാണ് ശമ്പളത്തോടുകൂടിയ അവധി ലഭിക്കുക
പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് അടുത്തമാസം എട്ടിന്, ശനിയാഴ്ച, യു.എ.ഇയിലെ സ്വകാര്യ മേഖലയ്ക്ക് അവധിയായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
റബിഉൽ അവ്വൽ 12നാണ് പ്രവാചകന്റെ ജന്മദിനം. യു.എ.ഇയിൽ ഇന്നാണ് റബിഉൽ അവ്വൽ ഒന്ന്. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയായിരിക്കും ലഭിക്കുകയെന്ന് ഹ്യൂമൻ റിസോഴ്സ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയ(MoHRE)മാണ് അറിയിച്ചത്.