UAE
Quran burning incident in Sweden; OIC in strong protest
UAE

സ്വീഡനിൽ ഖുർആൻ കത്തിച്ച സംഭവം; കടുത്ത പ്രതിഷേധവുമായി ഒ.ഐ.സി

Web Desk
|
2 July 2023 6:15 PM GMT

മുസ്​ലിം വിരുദ്ധ നീക്കങ്ങൾ ചെറുക്കാൻ അന്താരാഷ്​ട്ര തലത്തിൽ നിയമനിർമാണം കൊണ്ടുവരാൻ ഒ.ഐ.സി ലോകരാജ്യങ്ങളുടെ പിന്തുണ അഭ്യർഥിച്ചു

സ്വീഡനിലെ സ്റ്റോക്​ഹോമിൽ ഖുർആൻ കോപ്പി കത്തിച്ചതിൽ പ്രതിഷേധവുമായി മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് 57 മുസ്ലിം രാജ്യങ്ങൾ അംഗങ്ങളായ ഒ.ഐ.സി ആവശ്യപ്പെട്ടു. മുസ്​ലിംവിരുദ്ധ നീക്കങ്ങൾ ചെറുക്കാൻ അന്താരാഷ്​ട്രതലത്തിൽ നിയമനിർമാണം കൊണ്ടുവരാൻ ഒ.ഐ.സി ലോകരാജ്യങ്ങളുടെ പിന്തുണ അഭ്യർഥിച്ചു

ഒ.ഐ.സി വിളിച്ചുചേർത്ത അസാധാരണ യോഗമാണ്​ സ്വീഡൻ സംഭവം ചർച്ച ചെയ്​തത്​. മുസ്​ലിം വിരുദ്ധ നടപടികളുടെ തുടർച്ചയായി വേണം ഇത്തരം സംഭവങ്ങളെ കാണാനെന്ന്​ ഒ.ഐ.സി നേതൃയോഗം വ്യക്​തമാക്കി. ഒരു മതവിഭാഗത്തെയും അതിന്റെ വിശുദ്ധഗ്രന്​ഥത്തയും ഇകഴ്​ത്തി കാണിക്കുന്ന രീതിയെ​ ആവിഷ്​കാര സ്വാത്വന്ത്യവുമായി ചേർത്തു കാണുന്നത്​ ഒരുനിലക്കും അംഗീകരിക്കാനാവില്ലെന്ന്​ ഒ.ഐ.സി കുറ്റപ്പെടുത്തി.

ബലിപെരുന്നാളിന്​ സ്​റ്റോക്​ഹോം പള്ളിക്കു മുമ്പാകെയാണ് ​ഖുർആൻ കത്തിച്ചത്​.. സ്വീഡൻ ഭരണകൂടത്തിന്റെ മൗനാനുവാദത്തോടെയാണ്​ നടപടിയെന്നാണ്​ വിവിധ മുസ്​ലിം രാജ്യങ്ങളുടെ കുറ്റപ്പെടുത്തൽ. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അന്താരാഷ്​ട്ര സമൂഹം ജാഗ്രത പുലർത്തണമെന്നും ഒ.ഐ.സി നിർദേശിച്ചു. മുസ്​ലിം വിരുദ്ധ നീക്കങ്ങൾക്കെതിരെ യു.എൻ ഉൾ​​പ്പെടെ ആഗോള കേന്ദ്രങ്ങളുടെ സഹകരണം തേടാനും ഒ.ഐ.സി യോഗത്തിൽ ധാരണയായി.

വംശീയ വിദ്വേഷം തടയാനുള്ള അന്താരാഷ്​ട്ര ചട്ടങ്ങളുടെ പ്രയോഗവ്​തകരണമാണ്​ വേണ്ടത്​. അല്ലാത്തപക്ഷം ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന്​ ഒ.ഐ.സി സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹിം താഹ മുന്നറിയിപ്പ്​നൽകി. സ്വീഡൻ ഭരണകൂടത്തെ​ മുസ്​ലിം ലോകത്തി​ൻറ പൊതു പ്രതിഷേധം അറിയിക്കാൻ എല്ലാ മാർഗങ്ങളും സ്വീകരിക്കണമെന്ന്​ ഒഐ.സി നേതൃത്വം അംഗരാജ്യങ്ങൾക്ക്​ നിർദേശം നൽകി

Similar Posts